NEWS
പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും – ഇന്നത്തെ പ്രധാന വാർത്തകൾ

പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതും ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത സണ്ണി ജോസഫ് കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചതും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതും വാർത്തയായി. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്. പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രേഖകളൊന്നും കണ്ടെത്തിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പിണറായിയിലെ ‘പ്രവിക്’ എന്ന വീട്ടിൽ പരിശോധന നടത്തിയതെന്നും ഇ.ഡി അറിയിച്ചു. മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോൺഗ്രസ് ഹൈക്കമാൻഡിനെ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കുന്നതാകും ഉചിതമെന്നും കേന്ദ്ര നേതൃത്വത്തിനു നൽകിയ കത്തിൽ സണ്ണി വ്യക്തമാക്കി. സണ്ണിയുടെ നിർദേശം എഐസിസി അംഗീകരിക്കുന്ന മുറയ്ക്ക് പകരക്കാരനെ സംബന്ധിച്ച ചർച്ചകളും തുടങ്ങും.
Source link


