NATIIONAL
ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം, ഐപിഎൽ കളിക്കുകയെന്ന മോഹം സാധ്യമാകുമോ?

ലണ്ടൻ∙ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചു. ആമിറിന്റെ ഭാര്യ നർജിസ് ഖാൻ ബ്രിട്ടിഷ് പൗരത്വമുള്ള പാക്ക് വംശജയാണ്. വിവാഹ ശേഷം ബ്രിട്ടനിൽ സ്ഥിര താമസമാക്കിയ ആമിറിന് ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനായി റജിസ്റ്റർ ചെയ്യാൻ സാധിക്കും. 2024 ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആമിർ, ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് രംഗത്തു സജീവമാണ്. ബ്രിട്ടിഷ് പൗരത്വമുള്ള ആമിർ ലേലത്തിൽ പങ്കെടുത്താലും ഏതെങ്കിലും ഫ്രാഞ്ചൈസികൾ താരത്തെ വാങ്ങിയാലേ ഐപിഎൽ കളിക്കുകയെന്ന ആമിറിന്റെ മോഹം സഫലമാകുകയുള്ളു.രാജ്യാന്തര കരിയറിൽ രണ്ടു തവണ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് ആമിർ. 2020 ഡിസംബറിലായിരുന്നു ആദ്യ പ്രഖ്യാപനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിരമിച്ച ആമിർ 2024 മാര്‍ച്ചിൽ ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു. എന്നാൽ ലോകകപ്പിനു പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റിനു വേണ്ടി താരം വീണ്ടും വിരമിക്കുകയാണെന്ന് അറിയിച്ചു.
Source link


