NEWS

മുഖ്യമന്ത്രിയുടെ വിമാന യാത്രയ്ക്ക് പണം മുടക്കിയത് ചിപ്സൺ; ചെലവ് 19.88 ലക്ഷം


തിരുവനന്തപുരം∙ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്കു ചെലവായ പണം നല്‍കിയിരിക്കുന്നത് ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍ എന്നു സൂചന. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.ഇവര്‍ ചിപ്സണിന് നല്‍കിയ ഇന്‍വോയിസില്‍ 19,88,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. 16,85,250 രൂപയാണ് വിമാനത്തിന്റെ ചാര്‍ജ്. 18 ശതമാനം ജിഎസ്ടി 3,03,345 രൂപയാണ്. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപത്തുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്കു പറന്നതും തിരിച്ചെത്തിയതും. ഏതാണ്ട് 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചതെന്നാണു റിപ്പോര്‍ട്ട്.


Fashion ⏭️

Back to top button