NEWS

ഡൽഹി കൂട്ടബലാത്സംഗം: പ്രതികളുടെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ; വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിച്ചു, പ്രതി ജിമ്മിലും പ്രശ്നക്കാരൻ


ന്യൂഡൽഹി∙ ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ കൃത്യം നടന്ന സ്ഥലം പതിവായി സന്ദർശിച്ചിരുന്നെന്ന് പൊലീസ്. അതുകൊണ്ടുതന്നെ കുറ്റകൃത്യം നേരത്തെ ആസൂത്രണം ചെയ്തതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കേസിലെ പ്രധാന പ്രതിയും പച്ചക്കറി മൊത്തക്കച്ചവടക്കാരനുമായ ആസിഫ് (32) ആണ് പലതവണ ഡൽഹി അസ്ത കുഞ്ച് പാർക്കിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയത്.ആസിഫിൽനിന്ന് തോക്ക്, കത്തി, ഗർഭനിരോധന ഉറകൾ എന്നിവ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ ഫോണിൽനിന്ന് നിരവധി അശ്ലീല വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷകനായ ഹേമന്ത് (24), ഇയാളുടെ സഹോദരനും ബിഎസ്‌സി അവസാന വർഷ വിദ്യാർഥിയുമായ മഹേഷ് എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. ഇവർ തങ്ങളുടെ ഫോണിലെ സേർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്തതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. മോശമായി പെരുമാറുന്നുവെന്ന യുവതികളുടെ പരാതിയെത്തുടർന്ന് ഏതാണ്ട് ഒരുമാസം മുൻപ് ജിമ്മിൽനിന്ന് പ്രതികളിലൊരാളായ ഹേമന്തിനെ പുറത്താക്കിയിരുന്നെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.


Fashion ⏭️

Back to top button