CINEMA

‘ശസ്ത്രക്രിയ നടത്തിയെന്ന് വ്യാജ പ്രചാരണം നടന്നു’; വെളിപ്പെടുത്തി നടി കീര്‍ത്തി സുരേഷ്


മലയാളി പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷ് കുമാര്‍, നടി മേനക എന്നിവരുടെ മകള്‍ എന്നതിലുപരിയായി സ്വന്തം മേല്‍വിലാസം സിനിമ ലോകത്ത് കീര്‍ത്തി സുരേഷിനുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന താരത്തിന്റെ വിവാഹം ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ്, തനിക്കെതിരെയുണ്ടായ വ്യാജ പ്രചാരണം എന്നിവയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കീര്‍ത്തി സുരേഷ്. 2013ല്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുമ്പോള്‍ ഒരു താരത്തിന് തന്റെ ഫിറ്റ്‌നെസ് എത്ര പ്രധാനമാണ് എന്ന് അറിയില്ലായിരുന്നു. 2018ന് ശേഷമാണ് താന്‍ വര്‍ക്ക്ഔട്ട് വളരെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതെന്നും ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇതെന്നും കീര്‍ത്തി പറയുന്നു. പണ്ട് തനിക്ക് ശരീരഭാരം കൂടുതലായിരുന്നപ്പോള്‍ അതിന്റെ പേരില്‍ കളിയാക്കിയിരുന്നവര്‍ ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ പഴയ ലുക്ക് ആയിരുന്നു നല്ലത് എന്ന് പറയുന്നു. ആളുകള്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.


Source link

Back to top button