NATIIONAL

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ അന്തരിച്ചു? 32കാരനായ താരത്തിന്റെ ചിത്രം സഹിതം അനുശോചനക്കുറിപ്പ്; വൈറൽ


കാബൂൾ ∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ അന്തരിച്ചു എന്നുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 32 വയസ്സുകാരനായ റഹ്മത്ത് ഷാ അന്തരിച്ചെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റാണ് പ്രചരിക്കുന്നത്. അഫ്ഗാൻ ഓൾറൗണ്ടർ കരീം ജനത്, റഹ്മത്തിന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു അനുശോചന പോസ്റ്റ് പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നു തുടങ്ങിയത്. ഇതോടെ താരം അന്തരിച്ചു എന്ന രീതിയിൽ വാർത്ത പരന്നു. എന്നാൽ, യഥാർഥത്തിൽ റഹ്മത്തിന്റെ അമ്മയാണ് മരിച്ചതെന്നും പഷ്തോ ഭാഷയിൽ പോസ്റ്റ് ചെയ്ത കരീം ജനതിന്റെ അനുശോചന സന്ദേശം റഹ്മത്തിനെയല്ല, മറിച്ച് താരത്തിന്റെ അമ്മയെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നും പിന്നീട് വ്യക്തമായി.എന്നാൽ ഇൻസ്റ്റമിലെ ഇൻബിൽറ്റ് പരിഭാഷയുടെ പ്രശ്നമാണ് ഇതെന്നു പിന്നീടു വ്യക്തമായി. പഷ്തോ വാചകത്തിന്റെ കൃത്യമായ പരിഭാഷ ഇപ്രകാരമാണ്: ‘‘ദേശീയ ക്രിക്കറ്റ് ടീം താരം റഹ്മത്ത് ഷായുടെ ആദരണീയയായ അമ്മയുടെ മരണവാർത്ത ഞാൻ അറിഞ്ഞു. ഈ വിയോഗം എന്നെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും വളരെയധികം സങ്കടപ്പെടുത്തി. എന്റെ സ്വന്തം പേരിലും ഒരു ക്രിക്കറ്റ് താരം എന്ന നിലയിലും റഹ്മത്ത് ഷായോടും അദ്ദേഹത്തിന്റെ ആദരണീയരായ കുടുംബത്തോടും ഞാൻ എന്റെ അഗാധമായ അനുഭാവവും അനുശോചനവും രേഖപ്പെടുത്തുന്നു. അള്ളാഹു പരേതയ്ക്ക് സ്വർഗം നൽകുകയും അവരുടെ ഖബറിടം പ്രകാശം കൊണ്ട് നിറയ്ക്കുകയും ഈ വലിയ ദുഃഖം സഹിക്കാൻ കുടുംബത്തിന് ശക്തി നൽകുകയും ചെയ്യട്ടെ. തീർച്ചയായും നമ്മൾ അള്ളാഹുവിനുള്ളതാണ്, തീർച്ചയായും അവനിലേക്ക് തന്നെ നമ്മൾ മടങ്ങുകയും ചെയ്യും.’’


Source link

Back to top button