വിശ്വാസം തിളങ്ങുന്ന സുവർണ വീഥി

ഗുരു ഗ്രന്ഥ
സാഹിബ്
ദർശനി ദിയോറിയയും കടന്ന് ചുവപ്പു പരാവതാനി വിരിച്ച നടപ്പാതയിലൂടെ മുന്നോട്ടു നടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗമായ ഗർഭഗൃഹത്തിലെത്തും. രത്നഖചിതമായ മേലാപ്പിന് അടിയിൽ സമൃദ്ധമായി അലങ്കരിക്കപ്പെട്ട ആ ശാന്തിഗേഹം മന്ത്രദ്ധ്വനികളാൽ മുഖരിതമാണ്. മദ്ധ്യഭാഗത്ത് ഉയർന്ന പീഠത്തിൽ സിഖ് ജനതയുടെ ആദ്ധ്യാത്മിക ഗ്രന്ഥമായ ’ഗുരുഗ്രന്ഥ സാഹിബ്” തുറന്നുവച്ചിരിക്കുന്നു. സാധകർ ചുറ്റും ചമ്രം പടിഞ്ഞിരുന്ന് അത് പാരായണം ചെയ്യുകയാണ്. ഇടതടവില്ലാതെ ദിവസം മുഴുവൻ നടക്കുന്ന ഒരു പാരായണ പ്രക്രിയയാണിത്. പശ്ചാത്തലമായി ഹാർമോണിയത്തിലൂടെയും തബലയിലൂടെയും മറ്റും ഒഴുകിയെത്തുന്ന നാദവീചികൾ…
1604-ലാണ് ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ’തിരുവെഴുത്ത് ” പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിച്ചത്. ആദ്യ ഗുരുവായ ഗുരുനാനാക്കിന്റെയും തുടർന്നുവന്ന മറ്റ് സിഖ് ഗുരുക്കന്മാരുടെയും വിശ്വാസ സംഹിതകൾ 1430 പദ്യങ്ങളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുനാനാക്ക് ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യകളും പ്രാർത്ഥനകളുമാണ് ’ഗുരുഗ്രന്ഥ സാഹിബി”ന്റെ ഉള്ളടക്കം. ഇടക്കാലത്ത് മറ്റ് ഗുരുക്കന്മാരുടെ ചിന്താധാരകളും ഇതിൽ ചേർക്കപ്പെട്ടു. ഏകദൈവ വിശ്വാസവും ദേശകാലാതീതമായി വർത്തിക്കുന്ന മനുഷ്യരുടെ ഏകത്വവുമാണ് ഇതിലെ കേന്ദ്ര പ്രമേയം.
1706-ൽ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗാണ് ഇതിനെ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിച്ചത്. ഓരോ പകലും പിന്നിട്ട് രാത്രിയാവുമ്പോൾ ഗുരുഗ്രന്ഥ സാഹിബിനെ സ്വർണ പല്ലക്കിലേറ്റി ക്ഷേത്ര സമുച്ചയത്തിൽതന്നെയുള്ള ’അകാൽ തക്തി”ലേക്ക് കൊണ്ടുപോകും. ’വാഹെ ഗുരുജി കാ ഖൽസാ, വാഹെ ഗുരുജി കി ഫത്തേ” എന്ന മന്ത്രം ആലപിച്ചുകൊണ്ടുള്ള ഈ ചടങ്ങിന് ’സുഖാസൻ പോവുക” എന്നാണ് പറയുക. ദിവസവും പുലർച്ചെ നാലുമണിയോടെ ഇത് ഹർ മന്ദിരത്തിലേക്ക് തിരിച്ചെത്തിക്കും. രാപ്പകലില്ലാതെ ഭക്തർ പ്രവഹിക്കുന്ന ക്ഷേത്രത്തിൽ രാത്രി 10 മുതൽ നാലുമണിക്കൂർ ശുദ്ധീകരണത്തിനുള്ള സമയമാണ്.
ഗർഭഗൃഹം മുതൽ എല്ലാ ഭാഗത്തും നിലം മുതൽ കൈവരികൾ വരെ കഴുകി, തുണികൊണ്ട് തുടച്ചെടുക്കുന്നത് ഒരു ആദ്ധ്യാത്മിക സാധന തന്നെയാണ്. സുവർണ ക്ഷേത്രം സന്ദർശിക്കുന്നവർക്ക് രാപ്പകൽ ഭേദമില്ലാതെ ഭക്ഷണം നൽകാനായി ക്ഷേത്രസമുച്ചയത്തിൽ ഏർപ്പെടുത്തിയ അടുക്കളയാണ് ’ഗുരു ക ലംഗാർ.” കർസേവ എന്ന, പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനം ഇവിടത്തെ ഒരു പ്രത്യേകതയാണ്. ക്ഷേത്രവും പരിസരവും സ്വമേധയാ വൃത്തിയാക്കുക, സന്ദർശകരുടെ ചെരിപ്പുകൾ സൂക്ഷിക്കുക, ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ലംഗാർ സംവിധാനത്തിൽ പങ്കാളികളാവുക എന്നിവയ്ക്കായി ലോകമെങ്ങും നിന്ന് സമൂഹത്തിലെ ഉന്നത വ്യക്തികളടക്കമുള്ള ആളുകൾ ഇവിടെയെത്തുന്നു.
അനശ്വരമായ അകാൽ തക്ത്
ദിയോറിയയ്ക്കു പിന്നിൽ, സുവർണ ക്ഷേത്ര സമുച്ചയത്തിലെ മറ്റൊരു പ്രധാന കെട്ടിടമാണ് അകാൽ തക്ത്. ’അനശ്വരമായ കിരീടം” എന്നാണ് ഈ പദത്തിന്റെ അർത്ഥം. അഞ്ച് നിലകളിലായി വെണ്ണക്കൽ വിരിച്ച തറയുള്ള, സ്വർണ ഇലയോടുകൂടിയ ഗോപുരമടങ്ങിയ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആറാം സിഖ് ഗുരുവായ ഗുരു ഹർഗോവിന്ദ് ആണ്. സിഖ് മതവുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യ വ്യവഹാരങ്ങളും രാഷ്ട്രീയ തീരുമാനങ്ങളുമൊക്കെ എടുക്കുന്നത് ഇവിടെനിന്നാണ്. നിരവധി തവണ ആക്രമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്ത കെട്ടിടമാണിത്. ഓരോ ആക്രമണം കഴിയുമ്പോഴും കൂടുതൽ ഭംഗിയോടെ ഇവ പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1984-ലെ ’ബ്ലൂസ്റ്റാർ ഓപ്പറേഷൻ” സമയത്ത് പാടെ തകർന്ന ഈ കെട്ടിടം ഇന്ത്യാ ഗവൺമെന്റ് പുനർ നിർമ്മിച്ചിരുന്നെങ്കിലും സിഖ് നേതൃത്വം അത് അംഗീകരിക്കാതിരിക്കുകയും കർസേവയിലൂടെ അത് തകർത്ത് നിലംപരിശരാക്കുകയും ചെയ്തു. തുടർന്ന് ഇതേ സ്ഥലത്ത് 1994-ലാണ് കർസേവയിലൂടെ തന്നെ ഇന്നത്തെ രീതിയിലുള്ള മനോഹരമായ കെട്ടിടം പണിതത്. ക്ഷേത്ര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സന്ദർശക ഗാലറി, സംഭവബഹുലമായ സിഖുമത ചരിത്രം അടയാളപ്പെടുത്തിയ സിഖ് മ്യൂസിയം എന്നിവയൊക്കെ സുവർണ ക്ഷേത്രസമുച്ചയത്തിലെ മറ്റ് ആകർഷണ കേന്ദ്രങ്ങളാണ്.ഗുരു ഗ്രന്ഥ
സാഹിബ്
ദർശനി ദിയോറിയയും കടന്ന് ചുവപ്പു പരാവതാനി വിരിച്ച നടപ്പാതയിലൂടെ മുന്നോട്ടു നടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗമായ ഗർഭഗൃഹത്തിലെത്തും. രത്നഖചിതമായ മേലാപ്പിന് അടിയിൽ സമൃദ്ധമായി അലങ്കരിക്കപ്പെട്ട ആ ശാന്തിഗേഹം മന്ത്രദ്ധ്വനികളാൽ മുഖരിതമാണ്. മദ്ധ്യഭാഗത്ത് ഉയർന്ന പീഠത്തിൽ സിഖ് ജനതയുടെ ആദ്ധ്യാത്മിക ഗ്രന്ഥമായ ’ഗുരുഗ്രന്ഥ സാഹിബ്” തുറന്നുവച്ചിരിക്കുന്നു. സാധകർ ചുറ്റും ചമ്രം പടിഞ്ഞിരുന്ന് അത് പാരായണം ചെയ്യുകയാണ്. ഇടതടവില്ലാതെ ദിവസം മുഴുവൻ നടക്കുന്ന ഒരു പാരായണ പ്രക്രിയയാണിത്. പശ്ചാത്തലമായി ഹാർമോണിയത്തിലൂടെയും തബലയിലൂടെയും മറ്റും ഒഴുകിയെത്തുന്ന നാദവീചികൾ…
1604-ലാണ് ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ’തിരുവെഴുത്ത് ” പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിച്ചത്. ആദ്യ ഗുരുവായ ഗുരുനാനാക്കിന്റെയും തുടർന്നുവന്ന മറ്റ് സിഖ് ഗുരുക്കന്മാരുടെയും വിശ്വാസ സംഹിതകൾ 1430 പദ്യങ്ങളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുനാനാക്ക് ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യകളും പ്രാർത്ഥനകളുമാണ് ’ഗുരുഗ്രന്ഥ സാഹിബി”ന്റെ ഉള്ളടക്കം. ഇടക്കാലത്ത് മറ്റ് ഗുരുക്കന്മാരുടെ ചിന്താധാരകളും ഇതിൽ ചേർക്കപ്പെട്ടു. ഏകദൈവ വിശ്വാസവും ദേശകാലാതീതമായി വർത്തിക്കുന്ന മനുഷ്യരുടെ ഏകത്വവുമാണ് ഇതിലെ കേന്ദ്ര പ്രമേയം.
1706-ൽ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗാണ് ഇതിനെ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിച്ചത്. ഓരോ പകലും പിന്നിട്ട് രാത്രിയാവുമ്പോൾ ഗുരുഗ്രന്ഥ സാഹിബിനെ സ്വർണ പല്ലക്കിലേറ്റി ക്ഷേത്ര സമുച്ചയത്തിൽതന്നെയുള്ള ’അകാൽ തക്തി”ലേക്ക് കൊണ്ടുപോകും. ’വാഹെ ഗുരുജി കാ ഖൽസാ, വാഹെ ഗുരുജി കി ഫത്തേ” എന്ന മന്ത്രം ആലപിച്ചുകൊണ്ടുള്ള ഈ ചടങ്ങിന് ’സുഖാസൻ പോവുക” എന്നാണ് പറയുക. ദിവസവും പുലർച്ചെ നാലുമണിയോടെ ഇത് ഹർ മന്ദിരത്തിലേക്ക് തിരിച്ചെത്തിക്കും. രാപ്പകലില്ലാതെ ഭക്തർ പ്രവഹിക്കുന്ന ക്ഷേത്രത്തിൽ രാത്രി 10 മുതൽ നാലുമണിക്കൂർ ശുദ്ധീകരണത്തിനുള്ള സമയമാണ്.
ഗർഭഗൃഹം മുതൽ എല്ലാ ഭാഗത്തും നിലം മുതൽ കൈവരികൾ വരെ കഴുകി, തുണികൊണ്ട് തുടച്ചെടുക്കുന്നത് ഒരു ആദ്ധ്യാത്മിക സാധന തന്നെയാണ്. സുവർണ ക്ഷേത്രം സന്ദർശിക്കുന്നവർക്ക് രാപ്പകൽ ഭേദമില്ലാതെ ഭക്ഷണം നൽകാനായി ക്ഷേത്രസമുച്ചയത്തിൽ ഏർപ്പെടുത്തിയ അടുക്കളയാണ് ’ഗുരു ക ലംഗാർ.” കർസേവ എന്ന, പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനം ഇവിടത്തെ ഒരു പ്രത്യേകതയാണ്. ക്ഷേത്രവും പരിസരവും സ്വമേധയാ വൃത്തിയാക്കുക, സന്ദർശകരുടെ ചെരിപ്പുകൾ സൂക്ഷിക്കുക, ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ലംഗാർ സംവിധാനത്തിൽ പങ്കാളികളാവുക എന്നിവയ്ക്കായി ലോകമെങ്ങും നിന്ന് സമൂഹത്തിലെ ഉന്നത വ്യക്തികളടക്കമുള്ള ആളുകൾ ഇവിടെയെത്തുന്നു.
അനശ്വരമായ അകാൽ തക്ത്
ദിയോറിയയ്ക്കു പിന്നിൽ, സുവർണ ക്ഷേത്ര സമുച്ചയത്തിലെ മറ്റൊരു പ്രധാന കെട്ടിടമാണ് അകാൽ തക്ത്. ’അനശ്വരമായ കിരീടം” എന്നാണ് ഈ പദത്തിന്റെ അർത്ഥം. അഞ്ച് നിലകളിലായി വെണ്ണക്കൽ വിരിച്ച തറയുള്ള, സ്വർണ ഇലയോടുകൂടിയ ഗോപുരമടങ്ങിയ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആറാം സിഖ് ഗുരുവായ ഗുരു ഹർഗോവിന്ദ് ആണ്. സിഖ് മതവുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യ വ്യവഹാരങ്ങളും രാഷ്ട്രീയ തീരുമാനങ്ങളുമൊക്കെ എടുക്കുന്നത് ഇവിടെനിന്നാണ്. നിരവധി തവണ ആക്രമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്ത കെട്ടിടമാണിത്. ഓരോ ആക്രമണം കഴിയുമ്പോഴും കൂടുതൽ ഭംഗിയോടെ ഇവ പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1984-ലെ ’ബ്ലൂസ്റ്റാർ ഓപ്പറേഷൻ” സമയത്ത് പാടെ തകർന്ന ഈ കെട്ടിടം ഇന്ത്യാ ഗവൺമെന്റ് പുനർ നിർമ്മിച്ചിരുന്നെങ്കിലും സിഖ് നേതൃത്വം അത് അംഗീകരിക്കാതിരിക്കുകയും കർസേവയിലൂടെ അത് തകർത്ത് നിലംപരിശരാക്കുകയും ചെയ്തു. തുടർന്ന് ഇതേ സ്ഥലത്ത് 1994-ലാണ് കർസേവയിലൂടെ തന്നെ ഇന്നത്തെ രീതിയിലുള്ള മനോഹരമായ കെട്ടിടം പണിതത്. ക്ഷേത്ര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സന്ദർശക ഗാലറി, സംഭവബഹുലമായ സിഖുമത ചരിത്രം അടയാളപ്പെടുത്തിയ സിഖ് മ്യൂസിയം എന്നിവയൊക്കെ സുവർണ ക്ഷേത്രസമുച്ചയത്തിലെ മറ്റ് ആകർഷണ കേന്ദ്രങ്ങളാണ്.
Source link