test del 5 copy of del 3
പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്

മലപ്പുറം∙ പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിനാണ് ഗുരുതരമായി പരുക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Source link


