test del 5 copy of del 3
300 രൂപയിലേക്ക് കുതിച്ച് റബർ വില, തായ്‍ലൻഡിലും മലേഷ്യയിലും ഉൽപാദനം കുറഞ്ഞു, തിരിച്ചടിയായി കനത്ത ചൂട്

കോട്ടയം ∙ റബർ രാജ്യാന്തര വില 300 രൂപയിലേക്കു കുതിക്കുന്നു; ആഭ്യന്തര വിലയും കൂടുന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന് വില കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ റബർ ഉൽപാദനത്തിൽ ഉണ്ടായ കുറവും ആഗോള മാർക്കറ്റിലെ ദൗർലഭ്യവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവുമാണു രാജ്യാന്തര വില വീണ്ടും ഉയരാൻ കാരണം.ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് വില 254 രൂപയും ലാറ്റക്സ് വില 231 രൂപയുമായി. ചെറുകിട കർഷകർ ടാപ്പിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. വലിയ തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിങ് തുടരുന്നത്. കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറിയതെന്നും ഉൽപാദനം തീരെയില്ലെന്നും തോട്ടം ഉടമകൾ പറയുന്നു.
Source link


