test del 5 copy of del 3

യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച മലപ്പുറത്തിന് പുതിയ മന്ത്രിസഭയിൽ എത്ര അംഗങ്ങളുണ്ടാകും? ചർച്ചകൾ സജീവം


മലപ്പുറം ∙ യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച മലപ്പുറത്തിന് പുതിയ മന്ത്രിസഭയിൽ എത്ര അംഗങ്ങളുണ്ടാകുമെന്ന ചർച്ചകൾ സജീവം. കേരള ചരിത്രത്തിൽ ജില്ലയ്ക്ക് ഏറ്റവും കൂടുതൽ മന്ത്രിമാരെ ലഭിച്ചത് ഒന്നും രണ്ടും ഉമ്മൻ ചാണ്ടി മന്ത്രിസഭകളുടെ കാലത്താണ്– 5 വീതം. യുഡിഎഫിന് ഏറ്റവും കൂടുതൽ എംഎൽഎമാരെ സമ്മാനിച്ച ജില്ലയ്ക്ക് അതേ പരിഗണന ലഭിക്കുമോയെന്നതിലാണ് ആകാംക്ഷ. മുസ്‌ലിം ലീഗിന് 5 മന്ത്രി സ്ഥാനമുണ്ടെങ്കിൽ 3 പേർ ജില്ലയിൽ നിന്നാകാനാണു സാധ്യത. 2011ൽ 5 മന്ത്രിമാരെ ലഭിച്ചപ്പോൾ മൂന്നു പേർ മലപ്പുറത്തുകാരായിരുന്നു. 2004ൽ ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിൽ 4 ലീഗ് മന്ത്രിമാരിൽ 3 പേർ മലപ്പുറത്തു നിന്നായിരുന്നു. 2004–06, 2011–16 മന്ത്രിസഭകളിൽ കോൺഗ്രസിൽ നിന്നു 2 പേർക്കു കൂടി അവസരം ലഭിച്ചതോടെയാണ് ജില്ലയുടെ പ്രാതിനിധ്യം 5 ആയത്. ആര്യാടൻ മുഹമ്മദും എ.പി.അനിൽ കുമാറുമായിരുന്നു ജില്ലയിൽ നിന്നുള്ള കോൺഗ്രസ് മന്ത്രിമാർ. 


Source link

Back to top button