test del 5 copy of del 3

നാലു പുതിയ ജലവൈദ്യുത പദ്ധതികൾ; പ്രാഥമിക ജോലി തുടങ്ങി കെഎസ്ഇബി


തിരുവനന്തപുരം∙ സംസ്ഥാനത്ത് 225 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള നാലു പുതിയ ജലവൈദ്യുത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. ഡിപിആറിന്റെ ഭാഗമായ ഭൗമ ഭൗതിക (ജിയോഫിസിക്കൽ) പഠനം നടത്താൻ കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിന് (എൻഐആർഎം) 66.13 ലക്ഷം രൂപയുടെ കരാർ നൽകി.ആവശ്യകത കൂടിയ രാത്രിയിൽ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം, കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന പകൽ സമയത്ത് വെള്ളം പമ്പ് ചെയ്ത് തിരികെ ഡാമിലെത്തിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി. 25 മെഗാവാട്ടിനു മുകളിലുള്ള എല്ലാ ജലവൈദ്യുത, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും പദ്ധതി പ്രദേശത്തെ ഭൂമിക്കടിയിലെ പാറയുടെ ഉറപ്പ്, വിള്ളലുകൾ, ആഴം തുടങ്ങിയ നിർണായക വിവരങ്ങൾ ശേഖരിക്കാനുള്ള ഭൗമ ഭൗതിക പഠനം കെഎസ്ഇബി നിർബന്ധമാക്കിയിരുന്നു.


Source link

Back to top button