test del 5 copy of del 3

പ്രതീക്ഷിച്ചത് 12, വിരിഞ്ഞത് 3; കാവിക്കൊടി പാറിച്ച മണ്ഡലങ്ങൾ മൂന്നും ‘തൂക്കിയത്’ ഇടത്തുനിന്ന്


തിരുവനന്തപുരം ∙ കേരളത്തിൽ 30 മണ്ഡലങ്ങളിൽ ത്രികോണ മത്സരമുണ്ടെന്നും ഇതിൽ 12 മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ പ്രചാരണത്തിനു വന്നപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് മികച്ച പ്രകടനം പല മണ്ഡലങ്ങളിലും കാഴ്ചവയ്ക്കാനായെങ്കിലും ബിജെപി വിജയിച്ചു കയറിയത് മൂന്നു മണ്ഡലങ്ങളിൽ. മൂന്നും പിടിച്ചെടുത്തതാകട്ടെ ഇടതുപക്ഷത്തു നിന്നും.നേമം 2016 ൽ ചരിത്രത്തിലാദ്യമായി എൻഡിഎ പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമാണ് നേമം. ഒ രാജ​ഗോപാലിന്റെ പേരിലാണ് ആ നേട്ടം. എന്നാൽ 2021 ൽ അത് വി. ശിവൻകുട്ടിയിലൂടെ എൽഡിഎഫ് തിരിച്ചു പിടിച്ചു. ഇത്തവണ നേമത്ത് വീണ്ടും താമര വിരിയിച്ച് മണ്ഡലം ഒപ്പം കൂട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.


Source link

Back to top button