test del 5 copy of del 3

‘സ്റ്റാർലിങ്ക്’ ഉപകരണങ്ങൾ രഹസ്യമായി ഇറാനിലേക്ക്, വിലക്ക് മറികടന്ന് ഉപയോഗം; അറസ്റ്റിലായവരുടെ എണ്ണം 100 കടന്നു


ടെഹ്റാൻ ∙ യുദ്ധം തകർത്ത ഇറാനിൽ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖല പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് നിയമവിരുദ്ധമാണെങ്കിലും പുറംലോകവുമായി ബന്ധം നിലനിർത്താൻ ജനങ്ങൾ ഈ രഹസ്യ മാർഗത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ രാജ്യത്തുണ്ടായ വൻ പ്രതിഷേധങ്ങളെത്തുടർന്നാണ് ഇറാൻ അധികൃതർ ഇന്റർനെറ്റ് പൂർണമായും നിരോധിച്ചത്. ഒരു ടെർമിനൽ ഉപയോഗിച്ച് ഒരേസമയം നിരവധി പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഭരണകൂടത്തിന്റെ നിരീക്ഷണം പൂർണമായും ഒഴിവാക്കാം എന്നതാണ് സ്റ്റാർലിങ്കിന്റെ പ്രത്യേകത. 2025ൽ ഇറാൻ പാസാക്കിയ നിയമപ്രകാരം സ്റ്റാർലിങ്ക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പത്തിൽ കൂടുതൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കാം. ഇതുവരെ നൂറോളം പേർ സ്റ്റാർലിങ്ക് കൈവശം വച്ചതിന് അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, ജീവൻ പണയപ്പെടുത്തിയും ഈ ഉപകരണങ്ങൾക്കായി ഇറാനികൾ കാത്തിരിക്കുകയാണ്. 


Source link

Back to top button