NATIIONAL

ലക്നൗവിൽ അവസരമില്ല, 400 ശതമാനം അധിക തുക നൽകി അർജുനെ വാങ്ങി ട്വന്റി20 ടീം, മുംബൈയിൽ തിരികെയെത്തി


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവനിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് യുവപേസർ അർജുൻ തെൻഡുല്‍ക്കർ ലേലത്തിനു മുൻപ് പുതിയ ടീം തേടിപ്പോയത്. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ് ബഞ്ചിൽ തുടർന്ന താരത്തിന് വിരലിലെണ്ണാവുന്ന അവസരങ്ങൾ മാത്രമാണു ലഭിച്ചത്. ഇതോടെ താരം ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്കു മാറി. 30 ലക്ഷം രൂപ പ്രതിഫലത്തിന് കളിക്കുന്ന അർജുന് ഇതുവരെ ലക്നൗ പ്ലേയിങ് ഇലവനിലും അവസരം കിട്ടിയിട്ടില്ല.ഗോവ ടീമിൽ ബാറ്ററായും ബോളറായും തിളങ്ങുന്നുണ്ടെങ്കിലും, ഐപിഎലിൽ ബോളറായി മാത്രമാണു താരത്തെ പരിഗണിക്കുന്നത്. മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും പ്രിൻസ് യാദവും ഉള്‍പ്പെടുന്ന ലക്നൗ നിരയിലേക്ക് അർജുൻ എത്താനുള്ള സാധ്യതകൾ കുറവാണ്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എയിലും 24 മത്സരങ്ങൾ വീതമാണ് അർജുൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളത്. 


Source link

Back to top button