test del 5 copy of del 3

വിവാഹ വാഗ്ദാനം നൽകി 9.35 കോടിയുടെ തട്ടിപ്പ്, ഹണിട്രാപ്പ് ഭീഷണി; നടി അഷു റെഡ്ഡിക്കെതിരെ കേസ്


ഹൈദരാബാദ് ∙ തെലുങ്ക് നടിയിം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി) ലണ്ടൻ മലയാളിയും സോഫ്റ്റ്‌വെയർ എൻ‌ജിനീയറുമായ വൈ.വി. ധർമ്മേന്ദ്രയേയും 9.35 കോടി രൂപ കബളിപ്പിച്ചതായി പരാതി. സംഭവത്തിൽ അഷു റെഡ്ഡിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് കേസെടുത്തു. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും തട്ടിയെടുത്തു എന്നാണ് ആരോപണം.സാമ്പത്തിക ചൂഷണം                 തനിക്ക് എച്ച് വൺ ബി വീസ പ്രശ്നങ്ങളുണ്ടെന്നും വീട്ടുകാർ സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും പറഞ്ഞ് നടി ധർമ്മേന്ദ്രയിൽ നിന്ന് പണം വാങ്ങിത്തുടങ്ങി. തുടക്കത്തിൽ ചെറിയ ആവശ്യങ്ങൾക്കായിരുന്നെങ്കിൽ പിന്നീട് ആഡംബര കാറുകൾക്കും സ്വർണത്തിനും വസ്തുവകകൾക്കുമായി വലിയ തുകകൾ ആവശ്യപ്പെട്ടു. വിവാഹത്തിനു നടിയുടെ വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന പേരിൽ വർഷങ്ങളോളം ധർമ്മേന്ദ്ര പണം നൽകിക്കൊണ്ടിരുന്നു. ലങ്കോ ഹിൽസിനു സമീപമുള്ള അർക്ക മണികോണ്ടയിൽ ധർമ്മേന്ദ്ര 3 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ്, അദ്ദേഹം ലണ്ടനിലായിരുന്ന സമയത്ത് അഷു റെഡ്ഡി സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തതായും പരാതിയിൽ പറയുന്നു.


Source link

Back to top button