test del 5 copy of del 3

ഉപരോധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും; പുറംകടലുകളിലെ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് പദ്ധതി


വാഷിങ്ടൻ∙ പുറംകടലുകളിൽ (ഇന്റർനാഷനൽ വാട്ടർ അഥവാ ഒരു രാജ്യത്തിന്റെയും അധികാരപരിധിയിൽ വരാത്ത സമുദ്രമേഖല) സഞ്ചരിക്കുന്ന ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് പദ്ധതിയിടുന്നെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് വിവരം റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെയുള്ള ഉപരോധം പശ്ചിമേഷ്യയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള യുഎസ് നീക്കമാണിത്. മുന്നോട്ടു നീങ്ങിയാൽ കപ്പൽ വെടിവച്ചിടും: ഇറാൻ; വഴങ്ങി യുഎസ്, ഹോർമുസ് അടച്ചുപശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് കപ്പലുകൾ യാത്ര തുടരരുതെന്ന് റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിനെ സമീപിച്ചാൽ ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കുമെന്നും, നിയമം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കപ്പലുടമകൾ റവല്യൂഷനറി ഗാർഡുമായി ബന്ധപ്പെട്ടവരിൽനിന്നു മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും, യുഎസിന്റെ പ്രസ്താവനകൾക്ക് വിശ്വാസ്യതയില്ലെന്നും റവല്യൂഷണറി ഗാർഡ് പറഞ്ഞു.


Source link

Back to top button