LIFESTYLE NEW

ഒരു നുള്ള് ഉപ്പ് മതി, താരൻ മാറി മുടി തഴച്ചുവളരും; അറിയാതെ പോകരുത് ഈ ട്രിക്ക്


തലമുടി പലരുടെയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. മുടിയുടെ നീളത്തെ സംബന്ധിച്ചുള്ള ഇഷ്‌ടങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മുടിയ്‌ക്ക് നല്ല ഉള്ളുണ്ടാകണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എളുപ്പത്തിൽ വളരുന്ന മുടിയാണെങ്കിൽ ഇഷ്‌ടാനുസരണം വിവിധതരം ഹെയർകട്ടുകൾ പരീക്ഷിക്കാനും സാധിക്കുന്നു. അൽപം ഉപ്പ് ഉപയോഗിച്ചാൽ തലമുടി എളുപ്പത്തിൽ വളർത്താൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. വെളിച്ചെണ്ണ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പതുക്കെ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിച്ച് മുടി വളർച്ച എളുപ്പത്തിലാക്കുന്നു. മസാജിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ അല്പം ഉപ്പ് കൂടി ചേർക്കുന്നത് ഫലം ഇരട്ടിയാക്കുന്നു. നനഞ്ഞ ശിരോചർമ്മത്തിൽ ഉപ്പ് ഉപയോഗിച്ച് 10-15 മിനിറ്റ് പതിയെ മസാജ് ചെയ്യുന്നത് മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യുന്നു.


Source link

Back to top button