test del 5 copy of del 3
ഹോർമുസ് പൂട്ടാനൊരുങ്ങിയ ട്രംപിനെ ‘കണക്കിന്’ കളിയാക്കി ഇറാന്റെ സ്പീക്കർ, ΔO_BSOH>0 ⇒ f(f(O))>f(O), എന്താണിത്?

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പൊളിഞ്ഞതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കണക്കിന്’ കളിയാക്കി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. ‘‘ഇപ്പോഴത്തെ ഇന്ധനവില ആസ്വദിച്ചോളൂ. ഈ പറയുന്ന ‘ബ്ലോക്കേഡ്’ കൊണ്ട് ഡോളറിന് 4-5 ഡോളർ എന്ന ഇന്ധനവില നിങ്ങൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമയായി മാറും’’ – ഖാലിബാഫ് എക്സിൽ പറഞ്ഞു.എന്താണ് ഈ ഫോർമുല?ഇതിനിടെയായിരുന്നു ഖാലിബാഫിന്റെ പോസ്റ്റ്. എന്താണ് ΔO_BSOH>0 ⇒ f(f(O))>f(O) എന്ന് നോക്കാം. ∙ ΔO_BSOH > 0 : എണ്ണവില ‘പോസിറ്റീവ്’ ആയി ഉയരുമെന്നാണ് ΔO എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ∙ BSOH>0 : ബ്ലോക്കേഡ് സ്ട്രെയിറ്റ് ഓഫ് ഹോർമുസ് എന്ന് ഇംഗ്ലിഷിൽ എഴുതുമ്പോൾ ഓരോ വാക്കിന്റെയും ആദ്യ അക്ഷരമാണ് ബിഎസ്ഒഎച്ച്. ∙ ⇒: വിലയെ മുന്നോട്ട് നയിക്കുമെന്ന് ഈ ചിഹ്നം അർഥമാക്കുന്നു. ∙ f(f(O))>f(O) : സാധാരണഗതിയിൽ (ഫസ്റ്റ്-ഓർഡർ-ഇഫക്റ്റ്/f(O)) സംഭവിക്കേണ്ട വിലവർധനയെ ആശങ്കയോടെയുള്ള വാങ്ങൽ (പാനിക് ബയിങ്), വിതരണശൃംഖലയിലെ തടസ്സം, ഭൗമരാഷ്ട്രീയ പ്രശ്നം തുടങ്ങിയവ അഥവാ f(f(O)) മൂലമുള്ള വിലവർധന കടത്തിവെട്ടുമെന്നാണ് ഇതിനർഥം. അതായത്, വില നമ്മളുദ്ദേശിക്കുന്നതിനേക്കാൾ കൂടാൻ ട്രംപിന്റെ ഭീഷണി ഇടവരുത്തുമെന്ന് ഖാലിബാഫ് പറയുന്നു.
Source link


