test del 5 copy of del 3

എപ്സ്റ്റീൻ ഫയൽ കൈകാര്യം ചെയ്തതിൽ വീഴ്ച, ഇഷ്ടം അതൃപ്തിയായി; അറ്റോണി ജനറലിനെ പുറത്താക്കി ട്രംപ്


വാഷിങ്ടൻ∙ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതടക്കം ബോണ്ടിയുടെ പ്രവർത്തനങ്ങളിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്രിമിനൽ കേസ് നേരിടണമെന്ന് ട്രംപ് ആഗ്രഹിച്ച തന്റെ ശത്രുക്കൾക്കും വിമർശകർക്കുമെതിരെ കേസ് നടത്തുന്നതിൽ ബോണ്ടി വേഗത്തിൽ നടപടി എടുക്കാത്തതിലും അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താൽക്കാലിക ചുമതല. ട്രംപിന്റെ കടുത്ത അനുയായി ആയിരുന്ന പാം ബോണ്ടി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിനു പിന്നാലെയാണ് നേതൃത്വവുമായി ഇടയുന്നത്. എപ്സ്റ്റീൻ ഫയലുകൾ മറച്ചുവയ്ക്കാന്‍ പാം ബോണ്ടി ശ്രമിച്ചിരുന്നെന്ന് ആരോപണമുയർന്നിരുന്നു. ട്രംപിന് എതിർപ്പുള്ള കേസുകളുടെ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അഭിഭാഷകരെ നീക്കിയതിലും ബോണ്ടി വിമർശനം നേരിട്ടിരുന്നു.


Source link

Back to top button