CINEMA
പേര് മാറി കീർത്തി സുരേഷ് ചിത്രം, രഫ്താർ ജൂലായ് 24ന്

കീർത്തി സുരേഷ് ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന രഫ്താർ ജൂലായ് 24ന് തിയേറ്രറിൽ . ആമസോൺ എം.ജി.എം സ്റ്റുഡിയോസ് നിർമ്മിച്ച് ആദിത്യ നിർമ്പൽക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരത്തേ ശിക്ഷക് എന്നായിരുന്നു പേര്. രാജ്കുമാർ റാവുവാണ് നായകൻ. അനുരാഗ് താക്കൂർ, റോഹൻ വർമ്മ,തന്യമണിക്റ്റ്ല, രജത് കപൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വിദ്യാഭ്യാസ രംഗത്തെ കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് രഫ്താറിന്റെ കഥ വികസിക്കുന്നത്. പത്രലേഖയുടെ കംപ ഫിലിംസാണ് രഫ്താറിന്റെ സഹ നിർമ്മാതാക്കൾ. തെലുങ്കിൽ വിജയ് ദേവരകൊണ്ട, വെങ്കടേഷ് എന്നിവരുടെ ചിത്രങ്ങളിൽ കീർത്തി സുരേഷ് ആണ് നായിക. വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഇതാദ്യമായി നായകനും നായികയുമായി എത്തുന്ന റൗഡി ജനാർദ്ദനരവി കിരൺ കോല രചനയും സംവിധാനവും നിർവഹിക്കുന്നു.കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയിൽ വിജയ് ദേവരകൊണ്ട അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ച രംഗങ്ങൾ ഉണ്ടായില്ല.ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമയാണ് വിജയ് ദേവരകൊണ്ട – കീർത്തി സുരേഷ് ചിത്രം.
Source link



