NEWS
റീനയെ മാറ്റിയത് ഡോക്ടര്‍മാരെ നല്‍കില്ലെന്നു കത്തു നല്‍കിയതിന്റെ പേരിലെന്ന് മന്ത്രി; ഉത്തരവിൽ തിരുത്തൽ വരുത്തി സർക്കാർ

തിരുവനന്തപുരം∙ ഡോ.കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയ ഉത്തരവിൽ തിരുത്തൽ വരുത്തി സര്‍ക്കാര്‍. പകര്‍ച്ചവ്യാധിക്കാലത്ത് 15 ദിവസം ഡോ.റീന അവധിയെടുത്തതായി ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.ഉദരസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രണ്ടര ദിവസം മാത്രമാണ് അവധിക്ക് അപേക്ഷിച്ചതെന്ന് ഡോ.റീന വെളിപ്പെടുത്തിയത് ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. 30 വര്‍ഷത്തിലേറെ സര്‍വീസുള്ള തന്നോടു ഒരു വാക്കു പോലും പറയാതെ സ്ഥലം മാറ്റിയത് നീതി നിഷേധമാണെന്ന് ഡോ.റീനയും പറഞ്ഞിരുന്നു. തുടര്‍ന്ന് അവധിയെടുത്തതിന്റെ പേരിലല്ല ഡോ.റീനയെ ഡിഎച്ച്എസ് പദവിയില്‍നിന്നു മാറ്റിയതെന്നും സര്‍ക്കാരിനോട് ആലോചിക്കാതെ ശബരിമലയില്‍ ഡോക്ടര്‍മാരെ നല്‍കില്ലെന്നു കത്തു നല്‍കിയതിന്റെ പേരിലാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച് ഫലം വന്ന കാര്യം അറിഞ്ഞിട്ടും തന്നെ അറിയിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
Source link


