BUSINESS

ഫിഫ ലോകകപ്പിൽ ‘ഗോളടിച്ചത്’ ട്രംപിന്, യുഎസിലേക്ക് ഒഴുകുന്നത് കോടികൾ, നേട്ടം ഓഹരികൾക്കും, വെറും ‘തള്ളുമാത്രം’ എന്നും വാദം


2026 ഫിഫ ലോകകപ്പ് രാജ്യാന്തര സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ. ലോക വ്യാപാര സംഘടനയുമായി (ഡബ്ല്യുടിഐ) ചേർന്ന് ഫിഫ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് 8000 കോടി ഡോളറിന്റെ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാൻ ടൂർണമെന്റിന് കഴിയുമെന്നാണ്. ഇതിൽ 3000 കോടി ഡോളർ യുഎസിനു മാത്രം കിട്ടും. ലോക ജിഡിപിയിലേക്ക് 4090 കോടി ഡോളർ കൂട്ടിച്ചേർക്കപ്പെടും. യുഎസ് ജിഡിപിയിൽ മാത്രം 1720 കോടി ഡോളറിന്റെ മുന്നേറ്റമുണ്ടാകും. കൂടാതെ 8,24,000 തൊഴിൽ അവസരങ്ങൾ നേരിട്ടോ അല്ലാതെയോ സൃഷ്ടിക്കപ്പെടും. ഇതിൽ 1,85,000 തൊഴിലവസരങ്ങളും യുഎസിന് തന്നെ ലഭിക്കും. ഓഹരി വിപണിക്കും കോളടിക്കുംലോകകപ്പ് നടക്കുന്ന വർഷങ്ങളിൽ ആതിഥേയ രാജ്യത്തെ ഓഹരി വിപണി 10 ശതമാനം വാർഷിക റിട്ടേൺ നൽകുന്നത് പതിവാണെന്നാണ് വിദഗ്ധർ പറയുന്നത്. ടൂറിസം മേഖലയിലെ ചെലവിടൽ കൂടുന്നതും ടൂർണമെന്റുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ വർധിക്കുന്നതും വിപണി ആഘോഷമാക്കും. ഇക്കുറി യുഎസ് ഓഹരി വിപണി ഫിഫ ലോകകപ്പിന്റെ ആവേശം നേട്ടമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്.ഏതാണ്ട് 65 ലക്ഷം ആരാധകർ‍ ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുമെന്നാണ് കരുതുന്നത്. ഇവർ താമസം, ഭക്ഷണം എന്നിവയ്ക്കായി മാത്രം 240 കോടി ഡോളർ യുഎസിൽ ചെലവിടുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ 200 കോടി ഡോളറിന്റെ അധിക വരുമാനം ലഭിക്കും. ഹോട്ടൽ റൂമുകളിൽ നിന്നുള്ള വരുമാനം മാത്രം 91 കോടി ഡോളറുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഓഹരികൾക്ക് വൻ കുതിപ്പും ജെപി മോർഗൻ പ്രവചിക്കുന്നു. വെറും തള്ളുമാത്രംഇത്തരം പ്രവചനങ്ങളെല്ലാം തെറ്റാണെന്നും യുഎസ് സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ലോകകപ്പ് മത്സരങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്നും വാദിക്കുന്നവരുമുണ്ട്. 2026 ലോകകപ്പ് യുഎസിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിക്കില്ലെന്നാണ് ഡ‍െൻമാർക്ക് കേന്ദ്രമായ സാക്സോ ബാങ്കിന്റെ വിലയിരുത്തൽ. യുഎസ് – ഇറാൻ യുദ്ധവും ഹോർമുസ് അടഞ്ഞതുമാണ് പ്രധാന തിരിച്ചടി. ക്രൂഡോയിൽ വില കൂടിയതോടെ ജീവിതച്ചെലവും വർധിച്ചു. ഇതോടെ കൂടുതൽ പേരും അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രം ചെലവിടുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന പല നഗരങ്ങളിലെയും ഹോട്ടലുകളിൽ മുറികൾ ഒഴിഞ്ഞു കിടക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. യുദ്ധം അവസാനിക്കുകയും ഹോർമുസ് തുറക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തതോടെ ഇതിനു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.


Source link

Back to top button