BUSINESS

ഇ85, ഇ100 ഇന്ധനം: ഉയര്‍ന്ന എഥനോള്‍ അടങ്ങിയ പെട്രോള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


Flex Fuel Guide: രാജ്യത്ത് നിലവില്‍ ഏറ്റവും വലിയ സംസാരവിഷയം ഇ100 ഫ്‌ലെക്‌സ് ഫ്യുവല്‍ ആണ്. ഇ100 ഇന്ധനവുമായി ബന്ധപ്പെട്ട ഫയല്‍ ഒപ്പു വെച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി കഴിച്ചു. ഈ മാസം ആദ്യമാണ് രാജ്യത്ത് ഇ85 പെട്രോളിന്റെ വില്‍പ്പന ആരംഭിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇ22- ഇ30 ഗ്രേഡ് പെട്രോളിന്റെ തീരുവയും സര്‍ക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. സര്‍ക്കാരിന്റെ എഥനോള്‍ തന്ത്രം കൂടുതല്‍ വ്യക്തമാകുകയാണ്. പെട്രോളില്‍ എഥനോളിന്റെ അളവ് ഉയര്‍ത്തുന്നതു വഴി ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യം റെഡിയോ? ഇന്ത്യയിലെ എഥനോള്‍ ഇന്ധനം ആഗോള ശ്രദ്ധ നേടുന്നുണ്ടു. എന്നാല്‍ നമ്മുടെ നാടും, നാട്ടുകാരും ഈ എഥനോള്‍ പെട്രോളിന് സജ്ജമാണോ എന്നതാണ് ചോദ്യം. അടുത്ത രണ്ട് മാസത്തിനകം നിരവധി കമ്പനികള്‍ ഇ100 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര പറയുന്നു. 2027 വര്‍ഷത്തോടെ 5000 പുതിയ പമ്പുകളും ലക്ഷ്യം വയ്ക്കുന്നു. എന്നാല്‍ ഇ20 പെട്രോള്‍ തന്നെ സാധാരണക്കാര്‍ക്ക് തലവേദനയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്ത് അടുത്തിടെയാണ് കമ്പനികള്‍ ഇ20 വാഹനങ്ങള്‍ പറുത്തിറക്കിയത്. എന്നാല്‍ നിലവില്‍ ഇ20 പെട്രോള്‍ മാത്രമാണ് രാജ്യത്ത് വില്‍ക്കുന്നത്. ഈ പെട്രോളിന്റെ ഉപയോഗം പഴയ മോഡല്‍ വാഹനങ്ങളുടെ പരിപാലന ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. പഴയ വാഹനങ്ങളുടെ കാര്‍ബറേറ്റര്‍, ഫ്യുവല്‍ പമ്പുകള്‍ എന്നിവ കേടാകുന്നുവെന്നാണ് പരാതി ഉയരുന്നത്. ആ നിലയ്ക്ക് ഇ22 മുതല്‍ ഇ100 വരെയുള്ള പരിവര്‍ത്തനം എങ്ങനെയാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഉയര്‍ന്ന എഥനോള്‍ പെട്രോള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇ85 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് 20 രൂപയ്ക്ക് മേല്‍ ഇളവുണ്ട്. ഇ100 ആകുമ്പോള്‍ വില 50% വരെ കുറഞ്ഞേക്കുമെമന്ന് പറയപ്പെടുന്നു. എന്നാല്‍ ഇളവ് കണ്ട് വാഹനങ്ങളില്‍ ഇവ നിറയ്ക്കരുത്. നിങ്ങളുടെ വാഹനം ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനം ആണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ വാഹനങ്ങള്‍ കട്ടപ്പുറത്താകും. എഥനോള്‍ ഈര്‍പ്പം (വെള്ളം) വേഗത്തില്‍ വലിച്ചെടുക്കും. ഇത് വാഹനം ദീര്‍ഘനാള്‍ ഉപയോഗിക്കാതെ ഇട്ടാല്‍ ഇന്ധന ടാങ്കും, പൈപ്പുകളും തുരുമ്പെടുക്കാന്‍ കാരണമായേക്കും. സാധാരണ വാഹനങ്ങളിലെ റബ്ബര്‍ ഹോസുകളും, സീലുകളും ഉയര്‍ന്ന എഥനോള്‍ അളവ് താങ്ങില്ല. ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് പ്രത്യേകം മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഉപയോക്താക്കള്‍ നിങ്ങളുടെ വാഹനത്തെ ആദ്യം പഠിക്കേ്ണ്ടതുണ്ട്. ഉയര്‍ന്ന എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എന്‍ജിന്‍ ഓയിലിന്റെ ഗുണനിലവാരം വേഗത്തില്‍ കുറയാം. അതിനാല്‍ കൃത്യസമയത്ത് സര്‍വീസ് ചെയ്യണം. എഥനോള്‍ പെട്രോള്‍: നേട്ടങ്ങള്‍ സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോള്‍ പെട്രോളിന് വില കുറവാണ്. ഇ85 ലിറ്ററിന് 20 രൂപയും, ഇ100 ലിറ്ററിന് 50% വരെയും വിലക്കുറവിന് വഴിവയ്ക്കാം. ഇ22- ഇ30 ഗ്രേഡിന്റെ തീരുവകളും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എഥനോളിന്റെ അളവ് കൂടുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നു. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വാഹനങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്. എഥനോള്‍ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. എഥനോളിന് ‘ഒക്ടേന്‍ റേറ്റിംഗ്’ (Octane Rating) കൂടുതലാണ്. അതിനാല്‍ എന്‍ജിന്റെ നോക്കിംഗ് കുറയ്ക്കുകയും, മികച്ച പവര്‍ നല്‍കുകയും ചെയ്യും. എന്‍ജിന്‍ പെര്‍ഫോമന്‍സ് വര്‍ധിക്കും. കരിമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത്. ഇത് കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കും. കൂടുതല്‍ ആളുകള്‍ കൃഷിയിലേയ്ക്ക് തിരിയും. ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയും വര്‍ധിപ്പിക്കും. ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.എഥനോള്‍ പെട്രോള്‍: കോട്ടങ്ങള്‍ എഥനോളിന്റെ ഊര്‍ജ്ജ സാന്ദ്രത പെട്രോളിനേക്കാള്‍ കുറവാണ്. അതിനാല്‍ എഥനോളിന്റെ അളവ് കൂടുന്തോറും മൈലേജ് കുറയാം. കേരളത്തില്‍ നിലവില്‍ E85, E100 ഇന്ധനങ്ങള്‍ നല്‍കുന്ന പമ്പുകള്‍ ഇല്ലെന്നു തന്നെ പറയാം. ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിനുകളുള്ള വാഹനങ്ങള്‍ക്ക് വില കൂടും. കേരളത്തിലെ പൊതുവേ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയാണ്. അതിനാല്‍ ഉയര്‍ന്ന എഥനോള്‍ നിങ്ങളുടെ ഇന്ധന ടാങ്കില്‍ വെള്ളം കലരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.(മുകളില്‍ പറഞ്ഞ കാര്യങ്ങളും, വിവരങ്ങളും നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മാത്രമാണ്. ഉറപ്പുവരുത്താവുന്നതാണ്.)


Source link

Back to top button