BUSINESS
‘ആജ്ഞകൾ ഇനി വേണ്ട’; ഇന്ത്യയുടെ ‘രാശിയാകാൻ’ E100 ഇന്ധനം, ആഗോള ഭീമൻമാരുടെ ചൂഷണത്തിൽ നിന്ന് സ്വാതന്ത്ര്യം

ഇന്ത്യയിൽ 100% എഥനോൾ ഇന്ധനം അഥവാ E100 വ്യാപകമാകാൻ പോവുകയാണ്. E100 ഫ്യുവൽ രാജ്യത്ത് ഉപയോഗിക്കാനുള്ള ഔദ്യോഗിക അനുമതി കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ആഗോള ക്രൂഡ് ഓയിൽ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് രക്ഷ നേടാനുള്ള ഒരു മാർഗം കൂടിയായി എഥനോൾ മാറുകയാണ്. റഷ്യൻ ഇന്ധന പർച്ചേസിന് ഇന്ത്യയ്ക്ക് വിലക്ക് കല്പിച്ച യു.എസിനും, എതിർത്തു നിന്ന യൂറോപ്പിലെ അടക്കമുള്ള രാജ്യങ്ങൾക്കുമുള്ള പരോക്ഷ മറുപടി കൂടിയാണ് എഥനോൾ നൽകുന്നത്. ഇന്ത്യയും ക്രൂഡ് ഓയിലുംഗൾഫ്-ആഫ്രിക്കൻ രാജ്യങ്ങൾ, അമേരിക്ക, റഷ്യ എന്നീ ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ പ്രൊഡക്ഷൻ ആഭ്യന്തര തലത്തിൽ നേരിയ തോതിൽ മാത്രമാണ് നടക്കുന്നത്. ഇതിനാൽത്തന്നെ മേൽപ്പറഞ്ഞ ‘ക്രൂഡ് ഹെവി’ രാജ്യങ്ങളെ ഇന്ത്യ അമിതമായി ആശ്രയിക്കേണ്ടതായി വരുന്നു. ഇന്ത്യ പോലൊരു മഹാരാജ്യത്ത് ഇന്ധനത്തിന് ഭീമമായ ഡിമാൻഡാണുള്ളത്. ഗതാഗതത്തിന് പുറമെ, കൃഷി, വ്യവസായം, എഫ്.എം.സി.ജി, ഓട്ടോ, പെയിന്റ്, ഇൻഫ്രാസ്ട്രക്ചർ അടക്കമുള്ള ധാരാളം മേഖലകളിൽ ക്രൂഡ്, ക്രൂഡ് ഓയിൽ അനുബന്ധ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നു. ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി നടത്താനായി മറ്റ് രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ക്രൂഡ് ഓയിൽ വിലയും ഇന്ത്യയുംഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിനാൽത്തന്നെ ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയുടെ ഇറക്കുമതി ബില്ലിനെയും അതുവഴി വ്യാപാരക്കമ്മി, പണപ്പെരുപ്പം എന്നിവയെയും സ്വാധീനിക്കാൻ പോന്നതാണ്. ക്രൂഡ് ഓയിൽ വില കയറിയതിനെ തുടർന്ന് 2026 മെയ് മാസത്തിൽ പണപ്പെരുപ്പം കുതിച്ചു കയറിയത് ഇതിന് ഉദാഹരണമാണ്. ആഗോള ക്രൂഡ് ഓയിൽ ഭീമൻമാരും, വില നിർണയവും2022 റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വളരെ കുറഞ്ഞ നിരക്കിലാണ് റഷ്യ ക്രൂഡ് ഓയിൽ നൽകിയത്. എന്നാൽ പിന്നീട് ഈ ഡിസ്കൗണ്ട് നിരക്ക് റഷ്യ കുറച്ചു കൊണ്ടു വരുന്ന കാഴ്ച്ചയാണുണ്ടായത്. ഇന്ത്യയുടെ റഷ്യൻ ഓയിൽ വാങ്ങലിനെതിരെ യു.എസ് ശക്തമായി രംഗത്തു വരികയും, അവസാനം റഷ്യൻ ക്രൂഡിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഈ വർഷം തുടക്കത്തോടെ നിലയ്ക്കുകയും ചെയ്തു. റഷ്യൻ ക്രൂഡിനുള്ള യു.എസ് ഉപരോധമാണ് ഇതിന് പ്രധാന കാരണം. ലോകത്തെ മുൻനിര എണ്ണക്കമ്പനികൾ ക്രൂഡ് ഓയിൽ വ്യാപാരത്തിലൂടെ ഭീമമായ ലാഭമാണ് നേടുന്നത്. ഉദാഹരണത്തിന് ലോകത്തെ ഏറ്റവും വലിയ ഓയിൽ കമ്പനിയായ സൗദി അരാംകോ. 2023 വർഷത്തിൽ മാത്രം 440 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്. ഇത് സൗദി ജി.ഡി.പിയുടെ 40% എന്ന കണക്കാണ്. സൗദി പോലെ ക്രൂഡ് റിസർവിന്റെ ധാരാളിത്തമുള്ള രാജ്യത്ത് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ ഉല്പാദനച്ചിലവ് 10 ഡോളറിൽ താഴെ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം ഓയിൽ സാൻഡുകൾ (Oil Sands) കൂടുതലുള്ള ഉത്തര അമേരിക്കയിൽ ഇത് 30-70 ഡോളറാണ്. ലൊക്കേഷൻ, ടെക്നോളജി എന്നിവയനുസരിച്ച് ഈ ചിലവിൽ മാറ്റമുണ്ടാകും. ഇവിടെ ഉല്പാദനച്ചിലവുമായി ബാലൻസിലെത്താൻ അഥവാ ബ്രേക്ക്-ഇവൻ പ്രൈസ് എന്നത് സൗദിയെ സംബന്ധിച്ച് ബാരലിന് 10-15 ഡോളറും, നോർത്ത് അമേരിക്കയെ സംബന്ധിച്ച് 35-60 ബാരലുകളുമാണ്. ഇത് ഒരു സാമാന്യ ഉദാഹരണമാണ്. സമാനമായി ദിനംപ്രതി, കോടിക്കണക്കിന് ബാരലുകളുടെ വ്യാപാരം നടക്കുമ്പോൾ വില വ്യത്യാസത്തിലൂടെ വമ്പിച്ച ലാഭമാണ് മധ്യപൂർവ്വദേശത്തെയും, അമേരിക്ക-ആഫ്രിക്ക എന്നിവിടങ്ങളിലെയും എണ്ണക്കമ്പനികൾ കൊയ്തെടുക്കുന്നത്ഇന്ത്യയുടെ ചുവടു മാറ്റംഏത് സമയത്തും ഉണ്ടാകുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും, ക്രൂഡ് വിലയിലെ ഉയർച്ച താഴ്ച്ചകളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പോലും ബാധിക്കാൻ പോന്നതാണ് എന്ന തിരിച്ചറിവിൽ ഇന്ത്യ ഏറെ നാളുകളായി ക്രൂഡ് ഓയിൽ ആശ്രിതത്ത്വത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നു. ആൻഡമാൻ നിക്കോബാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് അടക്കമുള്ള ഇടങ്ങളിൽ പുതിയ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവിടെയെല്ലാം ഇപ്പോൾത്തന്നെ പുതിയ ക്രൂഡ്, എൽ.പി.ജി ഉറവിടങ്ങൾ അടക്കം കണ്ടെത്തിക്കഴിഞ്ഞു. എഥനോൾ ഇന്ധനം പെട്രോളിൽ കൂടുതലായി ബ്ലെൻഡ് ചെയ്യുന്നതോടെ ക്രൂഡ് ഓയിലിനോടുള്ള ആശ്രിതതത്ത്വം വലിയ തോതിൽ കുറഞ്ഞു വരും. ഇത് സർക്കാരിന് വലിയ സാമ്പത്തിക നേട്ടം നൽകും. ആഭ്യന്തര തലത്തിൽ എഥനോൾ പ്രൊഡക്ഷൻ വേണ്ടത്ര നടത്താൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഇവിടെ മറ്റു രാജ്യങ്ങളോടുള്ള ആശ്രിതത്ത്വം കുറയ്ക്കാനും, സ്വന്തം കാലിൽ നിൽക്കാനും രാജ്യത്തിന് സാധിക്കുന്ന സ്ഥിതി വിശേഷമാണ് വൈകാതെ സംജാതമാകാൻ പോകുന്നത്. ഗ്ലോബൽ ക്രൂഡ് ഓയിൽ കമ്പനികളുടെ ചൂഷണത്തിൽ നിന്നുള്ള ഒരു ‘സ്വാതന്ത്ര്യ പ്രഖ്യാനം’ കൂടിയായി ഇന്ത്യയുടെ എഥനോൾ മാറുന്നു.
Source link


