NEWS

സ്വർണക്കൊള്ള പ്രതിയുടെ അഭിഭാഷകൻ ദേവസ്വം വകുപ്പിന്റെ സ്പെഷൽ പ്ലീഡർ; ജ്യൂസിൽ ഷിഗെല്ല– വായിക്കാം പ്രധാനവാർത്തകൾ


ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉള്‍പ്പെട്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി.പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സെപ്ഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതിന് പിന്നാലെയുണ്ടായ വിവാദമാണ് ഇന്നത്തെ പ്രധാനവാർത്ത. കാട്ടാക്കടയില്‍ ഒരാള്‍ക്കു ഷിഗെല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളിൽ ബാക്ടീരിയയുടെ സാാന്നിധ്യം കണ്ടെത്തിയതും സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകാൻ ചന്ദ്രൻ തില്ലങ്കേരി നിയമിതനായതും ഇന്നത്തെ ശ്രദ്ധേയ വാർത്തകളാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി.പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സെപ്ഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതില്‍ വിവാദം. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ ദൗര്‍ബല്യങ്ങള്‍ അറിയാവുന്ന ഒരു വക്കീല്‍ ആകുന്നത് നല്ല കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.  മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് ഹർജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. ഫലപ്രഖ്യാപനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിച്ചെന്ന് മീനാക്ഷിയുടെ അഭിഭാഷകൻ വാദിച്ചു.


Source link

Back to top button