BUSINESS
501 ദിവസത്തെ സ്പെഷ്യല്‍ എഫ്ഡിക്ക് 8.30% പലിശയുമായി പ്രമുഖ ബാങ്ക്; നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം

Special FD: ഹ്രസ്വകാല നിക്ഷേപകര്‍ക്കായി അതിഗംഭീര നിക്ഷേപ ഓപ്ഷനുമായി രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് ( Unity Small Finance Bank ). 501 ദിവസത്തെ സ്പെഷ്യല്‍ എഫ്ഡി സ്കീം ആണ് പുതിയ നിരക്ക് പരിഷ്കരണത്തോടെ ഏറെ ആകര്‍ഷകമായിരിക്കുന്നത്. പുതിയ നിരക്കുകള്‍ 2026 ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.30% പലിശയും, സാധാരണക്കാര്‍ക്ക് (ജനറല്‍ പബ്ലിക്) 7.80% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ പലിശ കിട്ടും, നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് താഴെ പറയുന്നത്. 5 ലക്ഷത്തിന്റെ പലിശ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് നിലവില്‍ 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കാണ് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. അതുകൊണ്ടാണ് നിക്ഷേപ തുക 5 ലക്ഷമായി പരിഗണിച്ചിരിക്കുന്നത്. യൂണിറ്റി എസ്എഫ്ബിയുടെ 501 ദിവസത്തെ സ്പെഷ്യല്‍ എഫ്ഡ് ത്രൈമാസ കോമ്പൗണ്ടിംഗ് (Quarterly Compounding) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്ക് 7.80% പലിശയാണ് വാഗ്ദാനം. അങ്ങനെയെങ്കില്‍ 5 ലക്ഷം രൂപ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഏകദേശം 55,500 രൂപ പലിശ വരുമാനം നേടി തരും. ഇതേ നിക്ഷേപം മുതിര്‍ന്ന പൗരന് ആണ് നടത്തുന്നതെങ്കില്‍ പലിശ നിരക്ക് 8.30% ആയിരിക്കും. അങ്ങനെയെങ്കില്‍ കാലാവധിയില്‍ 59,250 രൂപ പലിശ നേടാന്‍ കഴിയും. ആര്‍ക്കൊക്കെ നേട്ടമാകും?മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഈ പദ്ധതി വളരെ ആകര്‍ഷകമാണ്. സ്ഥിരവരുമാനത്തെ ആശ്രയിക്കുന്ന പെന്‍ഷന്‍കാര്‍ക്കും, പ്രായമായവര്‍ക്കും ഇത് വളരെ മികച്ചതാണ്. ഹ്രസ്വ- മധ്യകാല നിക്ഷേപം ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും പദ്ധതി ആകര്‍ഷകം തന്നെ 1 വര്‍ഷവും 4 മാസവും വലിയ റിസ്കില്ലാതെ, ഉയര്‍ന്ന വരുമാനം നേടാനുള്ള അവസരമാണിത്. കുറഞ്ഞ ടാക്സ് ബ്രാക്കറ്റില്‍ വരുന്നവര്‍ക്കും ഈ നിക്ഷേപ പദ്ധതി മികച്ചതു തന്നെ. വിപണിയിലെ മറ്റു ബാങ്കുകള്‍ സമാന കാലാവധിക്ക് നല്കുന്ന പലിശയേക്കാള്‍ വളരെ ആകര്‍ഷമാണ് യൂണിറ്റി എസ്എഫ്ബി വാഗ്ദാനം ചെയ്യുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍DICGC ഇന്‍ഷുറന്‍സ് പരിരക്ഷ പരിധി 5 ലക്ഷമാണ്. മുതലും, പലിശയും ചേര്‍ന്ന് ആകെ തുക ഈ പരിധിക്കു ഉള്ളില്‍ നില്‍ക്കുന്നതാണ് അഭികാമ്യം. അതിനാല്‍ നിക്ഷേപം 4.40 ലക്ഷം ആക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതുവഴി പലിശ ഉള്‍പ്പെടെ 5 ലക്ഷത്തില്‍ താഴെ നിര്‍ത്താന്‍ സാധിക്കും. ഇത് ഫലത്തില്‍ നിങ്ങളുടെ റിസ്ക് ഇല്ലാതാക്കുമെന്ന് തന്നെ പറയാം. സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധ്യതയുണ്ട്. ഈ വരുമാനം നിങ്ങളുടെ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. ഒരു വര്‍ഷം പലിശ വരുമാനം പരിധി കഴിഞ്ഞാല്‍ ബാങ്ക് തന്നെ ടിഡിഎസ് പിടിക്കും. ഇത് ഒഴിവാക്കാന്‍ അര്‍ഹതയുള്ളവര്‍ 15G / 15H ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതൊരു സ്ഥിരനിക്ഷേപ സ്കീം ആണ്. അതിനാല്‍ തന്നെ കാലാവധിക്ക് മുമ്പ് പിന്‍വലിക്കുന്നത് നിങ്ങളുടെ പലിശ നിരക്കിനെ സാരമായി തന്നെ ബാധിക്കും. ഇത്തരം പിന്‍വലിക്കലുകള്‍ക്ക് ബാങ്ക് സാധാരണയായി 1% വരെ പെനാല്‍റ്റി ഈടാക്കാറുണ്ട്. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് വലിയ വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് റിസ്ക് അല്പം കൂടുതലാണ്. എന്നിരുന്നാലും ഇവ ആര്‍ബിഐ നിയമങ്ങള്‍ക്കു കീഴില്‍ വരുന്നു. ഇക്കാര്യങ്ങള്‍ മനസില്‍ വച്ച് വേണം നിക്ഷേപിക്കാന്‍. റേറ്റിംഗുകളും ബാങ്കിന്റെ സാമ്പത്തിക ഭദ്രതയും നിക്ഷേപത്തിന് മുമ്പ് പരിശോധിക്കുന്നത് നല്ലതാണ്.
Source link


