NEWS

‘ഞങ്ങളാണ് യഥാർഥ തൃണമൂൽ; ഒപ്പം 19 എംപിമാർ’: സ്‍പീക്കറെ സമീപിക്കാൻ വിമതർ


കൊൽക്കത്ത∙ യഥാർഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെടുമെന്ന് ടിഎംസി വിമതർ. തിങ്കളാഴ്ച സ്പീക്കറെ കാണുമെന്ന് വിമത ടിഎംസി എംപി ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു. ‘‘തിങ്കളാഴ്ച സ്പീക്കറെ കാണും. യഥാർഥ ടിഎംസിയായി പ്രവർത്തിക്കാനുള്ള അവകാശവാദമാണ് ഞങ്ങൾ ഉന്നയിക്കുന്നത്. അതിന് ആംഗീകാരം നൽകണമെന്ന് സ്പീക്കറോട് ഞങ്ങൾ ആവശ്യപ്പെടും’’ – ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു. 19 എംപിമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം.  കൂറുമാറാൻ വിമത എംപിമാർ പണം വാങ്ങിയെന്ന ടിഎംസി എംപി കീർത്തി ആസാദിന്റെ പരാമർശത്തിനെതിരെ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ രൂക്ഷമായാണു പ്രതികരിച്ചതത്. കീർത്തി ആസാദ് നുണയനാണെന്നും ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  ‘‘ഞങ്ങൾ 19 എംപിമാരുണ്ട്. അദ്ദേഹം ഒറ്റയ്ക്കാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല’’ – ബസുനിയ വിശദീകരിച്ചു. അഭിഷേക് ബാനർജിക്ക് എതിരെ കല്ല്യാൺ ബാനർജി നടത്തിയ പരാമർശം ശരിയാണെന്നും ബസുനിയ പറഞ്ഞു. കല്യാൺ ബാനർജി പറഞ്ഞത് ശരിയാണെന്നും  അതിനെ തങ്ങൾ പിന്തുണയ്ക്കുന്നു എന്നുമാണ് ബസുനിയ പറഞ്ഞത്. അഭിഷേക് ബാനർജി അഹങ്കാരിയാണെന്നും ആരെയും ബഹുമാനമില്ലെന്നുമായിരുന്നു കല്ല്യാൺ ബാനർജി ഇന്നലെ പറഞ്ഞത്.


Source link

Back to top button