AUTO

ഹെയർപിൻ വളവുകള്‍ താണ്ടിയുള്ള ബൈക്ക് ട്രിപ്പ്; റൈഡർമാർക്കിടയിൽ ഈ ഐറ്റമാണ് പുതിയ ട്രെൻഡ്


പുതിയ സ്ഥലങ്ങളും വ്യത്യസ്തമായ അനുഭവങ്ങളും തേടി ബൈക്കിൽ ദീർഘദൂര യാത്രകൾ നടത്തുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് നടത്തുന്ന സോളോ റൈഡുകളായാലും കൂട്ടുകാർക്കൊപ്പമുള്ള റോഡ് ട്രിപ്പുകളായാലും യാത്രാപ്രേമികൾക്ക് ബൈക്ക് യാത്രകൾ ഒരു പ്രത്യേക അനുഭവമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും മലനിരകളിലേക്കും തീരദേശങ്ങളിലേക്കും ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് സഞ്ചരിക്കുന്ന റൈഡർമാർക്ക് യാത്ര ഇനി വെറും ലക്ഷ്യസ്ഥാനത്തെത്തൽ മാത്രമല്ല, വഴികളെയും കാഴ്ചകളെയും ആസ്വദിക്കുന്ന ജീവിതശൈലി കൂടിയാണ്. യാത്ര മാത്രമല്ല ട്രിപ്പിന് ഒപ്പം സൗകര്യപ്രദമായി എന്തൊക്കെ കൊണ്ടുപോകാം എന്നതും യാത്രികരുടെ സംശയങ്ങളാണ്.ബൈക്കിന്റെ ടാങ്കിന് മുകളിലായി ഘടിപ്പിക്കാവുന്ന ഈ ബാഗുകൾ മൊബൈൽ ഫോൺ, വാലറ്റ്, പവർ ബാങ്ക്, രേഖകൾ, വെള്ളക്കുപ്പി തുടങ്ങി യാത്രയിൽ ആവശ്യമായ സാധനങ്ങൾ എളുപ്പത്തിൽ കൈവശം സൂക്ഷിക്കാൻ സഹായിക്കുന്നു. ചില മോഡലുകളിൽ സ്മാർട്ട്ഫോൺ ടച്ച്-ഫ്രണ്ട്‍‍ലി മാപ്പ് പോക്കറ്റുകളും ലഭ്യമാണ്.


Source link

Back to top button