NEWS

സിനിമ, നാടകം, വെബ് സീരിയൽ, ആകാശവാണി, അധ്യാപനം, ഗവേഷണം, യാത്ര..; അതിവിപുലമാണ് ഡോ.പി.നിധിന്യയുടെ പ്രവർത്തന മേഖല


കോട്ടയ്ക്കൽ∙ സിനിമ, നാടകം, വെബ് സീരിയൽ, ആകാശവാണി, അധ്യാപനം, ഗവേഷണം, യാത്ര….. അതിവിപുലമാണ് ഡോ.പി.നിധിന്യയുടെ പ്രവർത്തന മേഖല. എല്ലായിടത്തും സാന്നിധ്യമറിയിക്കുക മാത്രമല്ല മിന്നിത്തിളങ്ങുകയും ചെയ്തു ഇവർ. ഏതുരംഗത്താണ് കൂടുതൽ മികവു പുലർത്തിയത് എന്നു വേറിട്ടു പറയാൻ കഴിയില്ല. കൈവച്ച ഇടങ്ങളിലെല്ലാം സ്വന്തം കയ്യൊപ്പ് ചാർത്തി. ഉറച്ച ചുവടുകളോടെ പ്രയാണം മുന്നോട്ട് .. സിനിമ സിനിമ നിധിന്യയുടെ സ്വപ്ന പദ്ധതി ആയിരുന്നില്ല. അഭിനയത്തോടുള്ള താൽപര്യം ഇവിടെയെത്തിച്ചുവെന്നു പറയാം. അരുൺ എൻ.ശിവൻ സംവിധാനം ചെയ്ത ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ ആയിരുന്നു ആദ്യ സിനിമ. ജോജുജോർജ് പ്രധാന വേഷം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ വച്ചടി വച്ചടി കയറ്റമായി. പിന്നീട്, കൈ നിറയെ സിനിമകൾ കിട്ടി. ‘സമാധാന പുസ്തകം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘കപ്പേള’, ‘പാളയം പിസി’, ‘ബി 32 മുതൽ 44 വരെ’, ‘വോയ്സ് ഓഫ് സത്യനാഥൻ’, ‘ജാക്സൺ ബസാർ യൂത്ത്’, ‘ഓഫിസർ ഓൺ ഡ്യൂട്ടി’, ‘ഒരു ദുരൂഹസാഹചര്യത്തിൽ’ തുടങ്ങി ഇരുപത്തഞ്ചിലധികം സിനിമകളിൽ പ്രധാനവേഷം ചെയ്തു. യുവതാരങ്ങൾ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട ‘18 പ്ലസി’ൽ പ്രധാനവേഷത്തിലെത്തിയ നസ്‌ലെന്റെ അമ്മ, ‘പേരില്ലൂർ പ്രീമിയർ ലീഗി’ലെ സംശയരോഗി സരോജിനി, ഏറ്റവും ഒടുവിൽ ‘വാഴ 2’ൽ അലന്റെ അമ്മ വേഷം.. അങ്ങനെ പോകുന്നു. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജുവാരിയർ, മുകേഷ് എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷം. ഇരിങ്ങാലക്കുട, ഊട്ടി, എറണാകുളം, മൂന്നാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. അഭിനയിച്ച ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും വേറെയുമുണ്ട്. ചില പുരസ്കാരങ്ങളും കിട്ടി.ആകാശവാണി കോഴിക്കോട് ആകാശവാണി നിലയത്തിൽ അനൗൺസർ, മഞ്ചേരി എഫ്എം നിലയത്തിൽ നാടകാവതരണം തുടങ്ങിയ നിലകളിലും സജീവമായി.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ ചെറുപ്പത്തിലേ അഭ്യസിച്ച നിധിന്യ വള്ളിക്കുന്ന് സ്വദേശിയാണ്. കോഴിക്കോട് ഡയറ്റിൽ നിന്നു സീനിയർ ലക്ചററായി വിരമിച്ച നിധിന്യ ഇന്ത്യയ്ക്കു അകത്തും പുറത്തുമായി ചുറ്റിസഞ്ചരിക്കുന്ന യാത്രിക കൂടിയാണ്.ഭർത്താവ്: അനിൽകുമാർ. മക്കൾ: ഋതുശ്യാം, ശലഭ.


Source link

Back to top button