NEWS

‘ഇത്തരം നടപടികൾ സ്വീകാര്യമല്ല’: യുഎസ് ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ


ന്യൂഡൽഹി∙ അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ 3 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ.  ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഡൽഹിയിലെ യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ജേസൺ മിക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ഒറ്റയാഴ്ചയക്കിടെ ഇതു രണ്ടാം തവണയാണ് ജേസൺ മിക്സിനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്.  ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ മന്ത്രാലയം തങ്ങളുടെ ഉത്കണ്ഠ അറിയിച്ചു. മൂന്ന് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിന് ആക്രമണങ്ങൾ കാരണമായെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം നടപടികൾ സ്വീകാര്യമല്ലെന്നും രാജ്യാന്തര സമുദ്ര വാണിജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ ഉണ്ട്. 


Source link

Back to top button