NEWS
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമാണം: നടപടിക്രമങ്ങളിൽ ഗുരുതര സംശയം; നിലപാടുകൾ ഇങ്ങനെ…

കോഴിക്കോട് ∙ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമാണം 127.38 കോടി രൂപയ്ക്കു മലപ്പുറം ആസ്ഥാനമായ മിഡ്‌ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഏൽപിച്ച 5 നടപടിക്രമങ്ങളിൽ ഗുരുതര സംശയങ്ങൾ ഉയരുന്നു. ഇതേക്കുറിച്ചു വിജിലൻസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിനു പിന്നാലെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.ജയന്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രംഗത്തു വന്നു. എന്നാൽ, കരാർ നൽകിയത് സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതരും എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രതിനിധികളും വ്യക്തമാക്കുന്നു. സംശയങ്ങളും നിലപാടുകളും 1. മാനാഞ്ചിറ – മലാപ്പറമ്പ് റോഡിനു ടെൻഡർ ക്ഷണിക്കുമ്പോൾ മിഡ്‌ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ട് 4 മാസം മാത്രമേ ആയിട്ടുള്ളൂ. 2024 ഡിസംബർ 20നാണു പ്രൈവറ്റ് കമ്പനിയായി മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ റജിസ്റ്റർ ചെയ്തത്. ടെൻഡർ വിളിക്കുന്നത് 2025 മാർച്ചിലും. ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിക്കപ്പെട്ടു.കമ്പനി നിലപാട്: റായ് ഗൗഡയുടെ പ്രവൃത്തി പരിചയം കണക്കാക്കി തന്നെയാണു വൈത്തിരി റോഡ് കരാറിൽ അവരെ ജെവി ആയി ഉൾപ്പെടുത്തിയത്. 80.15 കോടിയുടെ പദ്ധതിയിൽ 79.34 കോടിയുടെ പണിയും മിഡ്‌ലാൻഡ് ആണ് ചെയ്തിരിക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകൾ ടെൻഡർ രേഖകളിൽ സമർപ്പിച്ചിരുന്നു.
Source link


