BUSINESS

ഡാറ്റ സെന്ററുകള്‍ ഇന്ത്യയുടെ വെള്ളം കുടിക്കുന്നുവോ? ജലക്ഷാമം വര്‍ധിക്കുന്നു, വെള്ളും ഡാറ്റയും തമ്മിലുള്ള ബന്ധം


Drinking Water: ഇന്ത്യ ഡിജിറ്റലാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ നമ്മുക്കെല്ലാം വളരെ സന്തോഷമാണ്. രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവം വേഗത്തിലാകാന്‍ കാരണം ഡാറ്റ സെന്ററുകളാണ്. നമ്മള്‍ അയക്കുന്ന ഓരോ വാട്‌സാപ്പ് സന്ദേശവും, യുപിഐ പെയ്‌മെന്റുകളും, എഐ തിരച്ചിലുകളും എല്ലാം പ്രോസസ് ചെയ്യുന്നത് ഈ ഡാറ്റ സെന്ററുകളിലാണ്. രാജ്യത്തേയ്ക്ക് കൂടുതല്‍ കമ്പനികള്‍ ഡാറ്റ സെന്ററുകളുമായി എത്തുന്നതിന്റെ സന്തോഷത്തിലും, ആഘോഷത്തിലുമാണ് നമ്മള്‍. എന്നാല്‍ ഇതുമൂലം ഉണ്ടാകാനിടയുള്ള ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമം ആയിരിക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഡാറ്റയും, വെള്ളവും തമ്മിലെന്ത് ബന്ധമെന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നാം. ഇത് മനസിലാക്കാന്‍ വായന തുടരുക.ഡാറ്റയും വെള്ളവും ഡാറ്റ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് വലിയ തോതില്‍ ജലം ആവശ്യമാണ്. വെള്ളം എന്നു പറയുമ്പോള്‍ ഇതിന്റെ അളവ് പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ കൂടുതലാണ്. പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ ഭൂഗര്‍ഭജലവും, മുന്‍സിപ്പല്‍ ജലവും അമിതമായി ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഡാറ്റ സെന്ററുകള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് രാജ്യത്ത് ജലസ്രോതസുകള്‍ വര്‍ധിക്കുന്നില്ല. മറിച്ച് വറ്റുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികം വൈകാതെ ഡാറ്റ സെന്ററുകളും, മനുഷ്യരും തമ്മില്‍ വെള്ളത്തിനു വേണ്ടിയുള്ള പിടിവലിയുണ്ടാകുമെന്ന് ചില വിദഗ്ധര്‍ പറയുന്നു.എന്തുകൊണ്ട് ഡാറ്റ സെന്റര്‍ ഡാറ്റ സെന്ററുകള്‍ രാജ്യത്ത് ആവശ്യമാണ്. കാരണം ഇന്ത്യയുടെ വളര്‍ച്ച ഈ ഡിജിറ്റല്‍ വിപ്ലവത്തെ ആശ്രയിച്ചിരിക്കുന്നു. അതേസമയം ഇവ അമിതമാകുമ്പോഴാണ് പ്രശ്‌നം. ഡാറ്റ സെന്ററുകളിലെ ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വലിയ തോതിലുള്ള ചൂട് നിയന്ത്രിക്കാനും, കമ്പ്യൂട്ടറുകള്‍ തണുപ്പിക്കാനുമാണ് വെള്ളം ഉപയോഗിക്കുന്നത്. ഇവിടെ വെള്ളം ഒരു കൂളിംഗ് ഏജന്റായി ഉപയോഗിക്കുന്നു.ഒരു ഡാറ്റ സെന്ററിന് ഒരു ദിവസം എത്ര ജലം വേണം?ഡാറ്റ സെന്ററിന്റെ വലിപ്പവും, അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും അതിന് ആവശ്യമായ വെള്ളത്തിന്റെ അളവ് മാറ്റുന്നു. എന്നിരുന്നാല്‍ കൂടി ഒരു വലിയ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റ സെന്ററിന് ഒരു ദിവസം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം തണുപ്പിക്കലിനായി മാത്രം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ഡാറ്റ സെന്ററുകള്‍ മാത്രം 2024 -ല്‍ ഏകദേശം 150 ബില്യണ്‍ (15,000 കോടി) ലിറ്റര്‍ വെള്ളം ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ഡാറ്റ സെന്ററുകളുടെ ജല ആവശ്യകത 358 ബില്യണ്‍ ലിറ്ററായി ഉയരുമെന്നു വിലയിരുത്തപ്പെടുന്നു. ഈ ഭാീമാകാരമായ കണക്കാണ് പേടിക്കേണ്ടത്.രാജ്യത്ത് നിലവില്‍ എത്ര ഡാറ്റ സെന്ററുണ്ട് 2026 ലെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 301 ഡാറ്റ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഭൂരിഭാഗവും മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു മേഖലകളിലാണ്. ഈ നഗരപ്രാദേശങ്ങളില്‍ ഇതോടകം തന്നെ ശുദ്ധജലം ഒരു വലിയ പ്രശ്‌നമാണ്. 2030-ഓടെ ഇന്ത്യയിലെ ഡാറ്റ സെന്ററുകളുടെ ശേഷി 5 മടങ്ങ് വര്‍ധിക്കുമെന്നാണ് വിവരം. ഈ സാഹചര്യം രാജ്യം എങ്ങനെ നേരിടുമെന്നതാണ് ചോദ്യം.എന്തുകൊണ്ട് സര്‍ക്കാര്‍ ഡാറ്റ സെന്ററുകളെ പിന്തുണയ്ക്കുന്നു ഇന്ത്യയെ പതിയെ ഒരു സൂപ്പര്‍ പവറാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡാറ്റയുടെ 20 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇതിന്റെ 1.2 ശതമാനം മാത്രം സൂക്ഷിക്കാനുള്ള ശേഷിയേ രാജ്യത്തിനുള്ളൂ. ഇന്ത്യയുടെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം (DPDP Act 2026), റിസര്‍വ് ബാങ്ക് (RBI) നിബന്ധനകള്‍ എന്നിവ പ്രകാരം ഇന്ത്യന്‍ പൗരന്മാരുടെ ബാങ്കിംഗ് വിവരങ്ങളുംൗ വ്യക്തിഗത വിവരങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് വലിയ സെര്‍വറുകളും, സെന്ററുകളും ആവശ്യമാണ്.ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങി വമ്പന്‍മാരെ എല്ലാം ഡാറ്റ സെന്റര്‍ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന് വലിയ വരുമാന സാധ്യതയാണ്. അതേസമയം ഇവയേക്കാള്‍ എല്ലാം വെള്ളം വളരെ പ്രധാനമാണ്. അതിനാല്‍ കൃത്യമായ ജലസംരക്ഷണ നിയമങ്ങളും, നൂതനമായ ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യകളും ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.


Source link

Back to top button