NEWS
യുഎസ് നേവിക്ക് ഇറാന്റെ തിരിച്ചടി; കുറഞ്ഞ എണ്ണവില വീണ്ടും കുതിക്കുന്നു, സ്വർണത്തിന് വമ്പൻ ഇടിവ്, വിപണിക്ക് യുദ്ധപ്പേടി, ചൈനയ്ക്ക് ആഘാതം

സമാധാന കാഹളം മുഴങ്ങുമെന്ന് പ്രതീക്ഷിച്ച പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധത്തിന്റെ ഗർജനം. ഹോർമുസിനടുത്ത് യുഎസിന്റെ അപ്പാച്ചെ ഹെലികോപ്ടർ ഇറാൻ വെടിവച്ചിട്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുപിതനാക്കി. തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ തന്നെ, യുഎസ് സേന ഇറാനിൽ പലയിടത്തും ബോംബ് ആക്രമണം നടത്തി. വ്യോമ പ്രതിരോധ കേന്ദ്രങ്ങളിൽ വൻ സ്ഫോടനങ്ങൾ കേട്ടെന്ന് ഇറാനിയൻ മീഡിയ തന്നെ പറഞ്ഞു. തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇറാൻ, വൈകാതെ ബഹ്റൈനിലെ യുഎസ് നാവികകപ്പൽ ആക്രമിച്ചു.മനഃപൂർവമല്ലെന്ന് ഇറാൻ, തിരിച്ചടി ഉടനടിപശ്ചിമേഷ്യ അടുത്തെങ്ങും ശാന്തമാകില്ലെന്ന് ഉറപ്പായതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കൂടിത്തുടങ്ങി. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് താൽക്കാലിക വിരാമമായതിന് പുറമേ ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ കപ്പലുകൾ പോയിത്തുടങ്ങിയെന്ന യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രസ്താവനയുമായിരുന്നു ഇന്നലെ ക്രൂഡ് ഓയിൽ വിലയെ താഴ്ത്തിയത്. ബാരലിന് 87 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന ഡബ്ല്യുടിഐ (യുഎസ് ക്രൂഡ്) വില ഇന്നുരാവിലെ 1.21% ഉയർന്ന് 89.27 ഡോളറിലെത്തി. ബാരലിന് 90 ഡോളറിൽ നിന്ന് ബ്രെന്റ് ക്രൂഡ് വില 1.26% മുന്നേറി 92.60 ഡോളറുമായി.
Source link


