LIFESTYLE
ലൈക്ക് കിട്ടാൻ വീട്ടിലെ സ്വർണവും പണവും പ്രദർശിപ്പിച്ച് യുവതി: ഒടുവിൽ സകലതും കള്ളന്മാർ കൊണ്ടുപോയി

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ മോഹനി ഗ്രാമം. അവിടെയുള്ള രചന ഗുർജാർ എന്ന വീട്ടമ്മയ്ക്ക് സമൂഹമാധ്യമത്തിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആഭരണങ്ങളും വീടിന്റെ വിശേഷങ്ങളുമൊക്കെ അവർ പതിവായി യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, താൻ പങ്കുവച്ച ആഡംബര വിഡിയോകൾ സ്വന്തം ജീവിതത്തിന് തന്നെ വലിയൊരു കെണിയാകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.അർധരാത്രിയിലെ ആസൂത്രിത കവർച്ചകഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രചന ഗുർജാറും കുടുംബവും ഉറക്കത്തിലായിരുന്നു. ഈ സമയം അജ്ഞാതരായ മോഷ്ടാക്കൾ വീടിന്റെ അതിർത്തി വേലി തകർത്ത് അകത്തുകടന്നു. കവർച്ച തടസ്സമില്ലാതെ നടത്താൻ മോഷ്ടാക്കൾ രചനയെയും കുടുംബത്തെയും അവർ ഉറങ്ങിക്കിടന്ന മുറിയിൽ പുറത്തുനിന്ന് പൂട്ടിയിട്ടു.പുലർച്ചെ നാല് മണിയോടെ ഉറക്കം ഉണർന്നപ്പോഴാണ് തങ്ങൾ അകത്ത് അകപ്പെട്ടിരിക്കുകയാണെന്ന വിവരം കുടുംബം അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് ഇവർ ബന്ധുക്കളെ ഫോണിൽ വിളിച്ച് വരുത്തി. ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോഴാണ് വീടിനുള്ളിൽ നടന്ന വൻ കവർച്ച ഇവർ അറിയുന്നത്. സമൂഹമാധ്യമത്തിൽ നാം പങ്കുവയ്ക്കുന്ന ആഡംബര കാഴ്ചകൾ, ക്രിമിനലുകൾക്ക് കുറ്റകൃത്യം ചെയ്യാനുള്ള ഒരു വ്യക്തമായ ‘റോഡ് മാപ്പ്’ ആയി മാറാം എന്നതിന്റെ തെളിവാണ് ഈ സംഭവം.സിസിടിവി ക്യാമറകളെ വെട്ടിച്ച കള്ളന്മാർഈ മോഷണം വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയതെന്ന് സംഭവസ്ഥലത്തെ തെളിവുകൾ വ്യക്തമാക്കുന്നു. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മോഷ്ടാക്കൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. തങ്ങളുടെ മുഖം ക്യാമറയിൽ പതിയാതിരിക്കാൻ ഒരു വടി ഉപയോഗിച്ച് ക്യാമറകളുടെ ആംഗിൾ അവർ മുകളിലേക്ക് മാറ്റി. മുഖംമൂടി ധരിച്ചെത്തിയ ഒരു മോഷ്ടാവ് വടി ഉപയോഗിച്ച് ക്യാമറ തിരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Source link
CINEMA
CINEMA


