NEWS
സുഹത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തെങ്ങ് വീണു; 65കാരന് ദാരുണാന്ത്യം

കാസർകോട് ∙ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം.അബ്ദുല്ലയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അബ്ദുല്ലയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ.
Source link


