SPORTS
ഹാർദിക് പാണ്ഡ്യയ്ക്കു വീണ്ടും തിരിച്ചടി, കാലിൽ പുതിയ പരുക്ക്, അഫ്ഗാനിസ്ഥാനെതിരായ പരമ്പര നഷ്ടമാകും?

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുന്ന ഹാർദിക് പാണ്ഡ്യയ്ക്കു വീണ്ടും തിരിച്ചടി. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യ കളിക്കില്ല. കുറച്ചു ദിവസം മുൻപ് ഫിറ്റ്നസ് തെളിയിച്ച് പരിശീലനം തുടങ്ങിയ പാണ്ഡ്യയ്ക്കു വീണ്ടും പരുക്കേറ്റു. ഹാർദികിന്റെ തുടയിലാണ് പുതിയ പരുക്കെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാണ്ഡ്യയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നാണു വിവരം. ജൂൺ 13നാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.പരുക്കേറ്റ സൂപ്പർ താരം വിരാട് കോലിയും അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നില്ല. 2027 ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കത്തിന്റെ തുടക്കമാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സരങ്ങളുള്ള പരമ്പര. രണ്ടാം മത്സരം ജൂൺ 17ന് ലക്നൗവിലും മൂന്നാം മത്സരം ജൂൺ 20ന് ചെന്നൈയിലുമാണു നടക്കേണ്ടത്. ധരംശാലയിലേക്കു പോകുന്നതിനു മുൻപ് ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്.
Source link


