NEWS
തിളച്ച വെള്ളത്തിൽ തണുത്ത വെള്ളം കലക്കി കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് അറിഞ്ഞിരിക്കണം

വെള്ളത്തിന് ചൂട് കൂടുതലാണെങ്കിൽ അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കുടിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഇതിലൂടെ വീണ്ടും കുടിവെള്ളത്തിൽ ബാക്ടീരിയ കലരുക മാത്രമാണ് ചെയ്യുന്നതെന്ന് പാല മാർ സ്ലീവ മെഡിസിറ്റിയിലെ സീനിയർ കൺസൾട്ടന്റും ജനറൽ മെഡിസിൻ ഹെഡ്ഡുമായ ഡോ. ഷീല കുര്യൻ വി പറയുന്നു. തിളച്ച വെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കുമ്പോൾ ചിലപ്പോൾ കുറച്ച് ബാക്ടീരിയകൾ നശിച്ചെന്നുവരാം. എന്നാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ തണുത്ത വെള്ളം ഒഴിച്ചാൽ എല്ലാ ബാക്ടീരിയകളും കലരുക മാത്രമാണ് ചെയ്യുക. ഇത് ആരോഗ്യത്തെ ബാധിക്കും. കൂടാതെ വെള്ളം തിളപ്പിക്കുന്നതിലും ശ്രദ്ധ വേണം. സാധാരണ വെള്ളം തിളച്ചതും തീ ഓഫ് ചെയ്യുന്നതാണ് പതിവ് കാഴ്ച. എന്നാൽ വെള്ളം 100 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് വരെ തിളപ്പിച്ചാൽ മാത്രമേ എല്ലാ ബാക്ടീരിയകളും നശിക്കുകയുള്ളൂ.
Source link


