NEWS
ഐപിഎസിലും അഴിച്ചുപണി വരുന്നു: ജില്ലാ എസ്പിമാരെ മുഴുവൻ മാറ്റും; അജിത്കുമാറിനെ മാറ്റണമെന്ന് മന്ത്രി ലിജു

തിരുവനന്തപുരം∙ ഐഎഎസ് അഴിച്ചുപണിക്കു പിന്നാലെ, ഐപിഎസ് ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റാൻ സംസ്ഥാന സർക്കാർ. മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതിയ സർക്കാരിന്റെ താൽപര്യത്തിനനുസരിച്ച് മാറ്റാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തി.ജില്ലകളുടെ ചുമതല വഹിക്കുന്ന എസ്പിമാർ മുതൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുക. എഡിജിപിമാരിൽ എച്ച്.വെങ്കിടേഷിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കുമെന്ന സൂചന ശക്തമാണ്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ ചുമതലയും വെങ്കിടേഷിനുണ്ട്. ദിനേന്ദ്ര കശ്യപ്, എസ്.ശ്രീജിത്, പി.വിജയൻ എന്നിവരിലൊരാൾ ക്രമസമാധാനത്തിന്റെ ചുമതലയിലെത്തിയേക്കും.എഡിജിപിമാർ ഉൾപ്പെടെ ഉന്നതനേതൃത്വത്തിൽ പ്രകടമായ രാഷ്ട്രീയ വേർതിരിവില്ലെങ്കിലും ജില്ലകളുടെ ചുമതലയുള്ള എസ്പിമാരടക്കമുള്ളവർ രാഷ്ട്രീയ താൽപര്യത്തോടെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പൊലീസിലെ ‘രഹസ്യാന്വേഷണ സേന’യായ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായവരാണ്.
Source link


