AUTO
കാർ വിപണി കീഴടക്കി മാരുതി സുസുക്കി; ആദ്യ പത്തിൽ ആറും സ്വന്തം, കുതിപ്പോടെ ടാറ്റയും മഹീന്ദ്രയും

മെയ് മാസത്തെ ഇന്ത്യന്‍ വിപണിയിലെ കാര്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഗംഭീര പ്രകടനവുമായി മാരുതി സുസുക്കി. വില്‍പനയുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മാത്രമല്ല ആദ്യ എട്ടില്‍ ആറു സ്ഥാനവും മാരുതി സുസുക്കി സ്വന്തമാക്കി. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മാരുതി സുസുക്കിയുടെ സെഡാന്‍, ക്രോസ് ഓവര്‍, എംപിവി മോഡലുകളാണ് എത്തിയതെന്ന സവിശേഷതയുമുണ്ട്. 1. മാരുതി സുസുക്കി ഡിസയര്‍-24,546ഇന്ത്യന്‍ കാര്‍ വിപണിയിലെ ചൂടപ്പമായി മാരുതി സുസുക്കി ഡിസയര്‍ മെയ് മാസത്തിലും തുടരുന്നു. സെഡാന്‍ വിഭാഗത്തിലുള്ള ഡിസയര്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 18,084 യൂണിറ്റുകളാണ് വിറ്റിരുന്നത്. വാര്‍ഷിക വില്‍പന വളര്‍ച്ച 36 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് 966 യൂണിറ്റുകള്‍ കൂടുതല്‍ ഡിസയറുകള്‍ വില്‍ക്കാനും മാരുതി സുസുക്കിക്ക് സാധിച്ചു. എക്‌സ് ഷോറൂം വില 6.26 ലക്ഷം മുതല്‍ 9.31 ലക്ഷം രൂപ വരെ. 2. മാരുതി സുസുക്കി ഫ്രോങ്‌സ്- 20,686രണ്ട് സ്ഥാനങ്ങള്‍ മുന്നോട്ടു കയറിയാണ് ഫ്രോങ്‌സ് മെയ് മാസത്തിലെ വില്‍പനയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 13,584 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പന. വാര്‍ഷിക വില്‍പന വളര്‍ച്ച 52 ശതമാനമാണ് ഫ്രോങ്‌സ് നേടിയിരിക്കുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് 1,857 യൂണിറ്റുകള്‍ കൂടുതല്‍ വില്‍ക്കാനും ക്രോസ്ഓവര്‍ വിഭാഗത്തില്‍ പെടുന്ന ഫ്രോങ്‌സിനായി. എക്‌സ് ഷോറൂം വില 6.85 ലക്ഷം രൂപ മുതല്‍ 11.84 ലക്ഷം രൂപ വരെ. 3. മാരുതി സുസുക്കി എര്‍ട്ടിഗ-20,350
Source link


