NEWS

അപകടകരമായ ഡ്രൈവിംഗ്: 18 കാരനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റി

ചങ്ങനാശേരി: എട്ടു കിലോമീറ്ററോളം ദൂരം അശ്രദ്ധമായി കാറോടിക്കുകയും വഴിയിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങളിൽ ഇടിപ്പിക്കുകയും ചെയ്ത പതിനെട്ടുകാരനെ ബോസ്റ്റൽ സ്‌കൂളിലേക്ക് അയച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വലിയവീട്ടിൽ താഴയിൽ ഗോകുലിനെയാണ് തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്. തിരുവല്ലയിൽ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറുമായി ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു യുവാവ് അപകടകരമായ യാത്ര നടത്തിയത്.

കാറിന്റെ ടയർ പൊട്ടിത്തെറിച്ചിട്ടും തീപ്പൊരി പറക്കുന്ന അവസ്ഥയിലും നിർത്താതെ മരണപ്പാച്ചിൽ നടത്തിയ യുവാവിനെ ഒടുവിൽ നാട്ടുകാർ വലിയൊരു ശ്രമത്തിലൂടെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Sports ⏭️

Read News ⏭️

Back to top button