NEWS

കർണാടകയിൽ പെട്രോളിൽ 31.2% വരെ എത്തനോൾ: പരിശോധനാ ഫലം സ്ഥിരീകരിച്ച് സർക്കാർ

ബെംഗളൂരു: പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനവും കടന്ന് 31.2 ശതമാനം വരെ എഥനോൾ കൂട്ടിച്ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഭൂരിഭാഗം ഇടങ്ങളിലും നിശ്ചിത അളവിൽ കൂടുതൽ എഥനോൾ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇ20’ ഇന്ധനം മാത്രമേ വിതരണം ചെയ്യാവൂ എന്ന സർക്കാർ നയത്തിന് വിരുദ്ധമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ ചേർക്കുന്നുണ്ടെന്ന സർക്കാരിന്റെ വാദത്തെ എണ്ണക്കമ്പനികൾ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി. നിശ്ചിത ഔട്ട്‌ലെറ്റുകളിൽ മാത്രം സംഭവിച്ച വീഴ്ചയാണെന്ന് വരുത്തിത്തീർത്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് എണ്ണക്കമ്പനികളുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, സാമ്പിൾ ശേഖരണവും പരിശോധനയും തികച്ചും സുതാര്യമായാണ് നടന്നതെന്ന് മന്ത്രി റിസ്വാൻ അർഷാദ് ആവർത്തിച്ചു.

Fashion ⏭️

Back to top button