പഴം കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതാണോ? വെള്ളത്തിൽ ഇട്ടാൽ സത്യം തെളിയും

വാഴപ്പഴം
എല്ലാ വീടുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു ഭക്ഷണവിഭവമാണ് വാഴപ്പഴം. നമ്മളിൽ ഭൂരിഭാഗം പേരും കടകളിൽ നിന്ന് വാങ്ങുകയാണ് പതിവ്. കാഴ്ചയിൽ നല്ലതുപോലെ പഴുത്തതായി തോന്നുമെങ്കിലും, കഴിച്ചു കഴിയുമ്പോഴായിരിക്കും പലരും ആ പഴത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്. വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഭൂരിഭാഗവും ഇന്ന് കൃത്രിമമായി രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയാണ്. എന്നാൽ, ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രം മതി, വിഷാംശമുള്ള ഇത്തരം പഴങ്ങളെ എളുപ്പത്തിൽ നമുക്ക് തിരിച്ചറിയാൻ സാധിക്കും.
തൊലിപ്പുറമെ നല്ല മഞ്ഞനിറത്തിലും എന്നാൽ തണ്ടുകൾ പച്ചനിറത്തിലും കാണപ്പെടുന്നുണ്ടെങ്കിൽ, അത് രാസവസ്തുക്കളുടെ സഹായത്തോടെ പഴുപ്പിച്ചെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ തണ്ടുകൾക്ക് മഞ്ഞയോ അല്ലെങ്കിൽ അല്പം കറുപ്പ് കലർന്ന നിറമോ ആയിരിക്കും ഉണ്ടായിരിക്കുക.
അതുപോലെ, പഴത്തിൽ എല്ലായിടത്തും ഒരേ മട്ടിലുള്ള മഞ്ഞനിറം കാണുന്നുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതിന്റെ ലക്ഷണമാണ്. എന്നാൽ പ്രകൃതിദത്തമായി പഴുക്കുന്ന പഴങ്ങളിൽ പച്ചപ്പും കറുത്ത കുത്തുകളും കലർന്ന നിറം കാണപ്പെടും.
പഴം പഴുക്കുന്നതിനനുസരിച്ച് സ്വാഭാവികമായി കറുത്ത പാടുകൾ വർദ്ധിച്ചുവരുന്നു. രാസവസ്തുക്കൾ പ്രയോഗിച്ച പഴങ്ങളിൽ ഇത്തരം പാടുകൾ വളരെ കുറവായിരിക്കും.
പഴത്തിന്റെ ഉള്ളിലെ കാമ്പ് കട്ടിയുള്ളതും രുചി കുറഞ്ഞതുമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം പഴങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയായിരിക്കാനാണ് സാധ്യത.
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് പഴമിട്ട് പരിശോധിക്കുന്നത് ഒരു വിദ്യയായി ചിലർ നിർദ്ദേശിക്കാറുണ്ട്. വെള്ളത്തിൽ താഴേക്ക് പോകുന്നുണ്ടെങ്കിൽ അത് സ്വാഭാവികമായി പഴുത്തതാണെന്നും, നേരെമറിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് കെമിക്കലുകൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്നുമാണ് ഈ വാദം സൂചിപ്പിക്കുന്നത്.




