തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സൂസി; ജീവനക്കാരുടെ മുന്നിൽ ട്രംപിന്റെ രൂക്ഷ വിമർശനം

വാഷിങ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നിൽ സൂസി വൈൽസിന്റെയും മറ്റ് രാഷ്ട്രീയ ഉപദേഷ്ടാക്കളുടെയും വീഴ്ചകളാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വകാര്യ സംഭാഷണങ്ങളിൽ ആവർത്തിച്ചു വ്യക്തമാക്കിയതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്തുന്നതിൽ സൂസി വൈൽസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, സഹപ്രവർത്തകർക്ക് മുന്നിൽ വെച്ച് ട്രംപ് അവരെ രൂക്ഷമായി വിമർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ വൈൽസ് തന്നെയാണെന്ന സംശയവും ട്രംപ് പ്രകടിപ്പിച്ചിരുന്നു.
ഈ മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ, ചില അനിവാര്യമായ മാറ്റങ്ങൾ ആഗ്രഹിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ട്രംപ് വിശദീകരിച്ചു. വൈൽസ് തന്റെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിറവേറ്റിയിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ചില ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള അഴിച്ചുപണികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




