SPORTS

നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറാൻ കാണിക്കുന്ന ധൈര്യം വലിയ ചുവടുവയ്പ്: ചർച്ചയായി സാറ തെൻഡുൽക്കറിന്റെ വാക്കുകൾ


മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന മേൽവിലാസമുണ്ടെങ്കിലും സൈബർ രംഗത്തും ബിസിനസ് രംഗത്തും സാറ തെൻഡുൽക്കർ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസറായ സാറ, ബ്രാൻ‍ഡുകളുമായി ചേർന്നുള്ള ഒരു 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിൽ ‘പലാട്ടീ സ്റ്റുഡിയോ’ എന്ന സംരംഭം നടത്തുന്ന സാറ, ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയുമാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, വിവാഹബന്ധത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെക്കുറിച്ചും സാറ തുറന്നു പറഞ്ഞു. തന്റെ സഹോദരൻ അർജുൻ തെൻഡുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും സാറ സംസാരിക്കുകയുണ്ടായി. ഈ വർഷം മാർച്ച് 5നായിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹം. വിവാഹാഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും നിമിഷങ്ങളും സാറ സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു.  സച്ചിൻ- അഞ്ജലി ദമ്പതികളുടെ മൂത്ത മകളായ സാറ 1997 ഒക്ടോബർ 12ന് മുംബൈയിലാണ് ജനിച്ചത്.സാറ പറഞ്ഞത് ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 1995ലാണ് സച്ചിൻ തെൻഡുൽക്കറും അഞ്ജലിയും വിവാഹിതരായത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മാതൃകാപരമായ ദാമ്പത്യ ബന്ധങ്ങളിലൊന്നായാണ് ഇവരുടെ ജീവിതം വിലയിരുത്തപ്പെടാറുള്ളത്. തന്റെ ഭാവി പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ച് സാറ പറഞ്ഞത് ഇങ്ങനെയാണ്. ‘‘എന്റെ മാതാപിതാക്കൾ എല്ലാറ്റിനും ഉപരിയായി നല്ല സുഹൃത്തുക്കളാണ്. അവർ വീട്ടിൽ പരസ്പരം തമാശകൾ പറയുകയും കളിയാക്കുകയും ചെയ്യാറുണ്ട്, എന്റെ ഭാവി പങ്കാളിയിലും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്ന ഒന്നാണത്. അവർക്കിടയിൽ ഒരിക്കലും അധികാരത്തിന്റെയോ മേധാവിത്വത്തിന്റെയോ ഒരു അന്തരീക്ഷം ഉണ്ടായിട്ടില്ല, അത് തികച്ചും അദ്ഭുതകരമായ കാര്യമാണ്.’’– സാറ പറഞ്ഞു.


Auto ⏭️

Back to top button