BUSINESS
ബാങ്ക് സമരം നാളെ മുതല്‍; ഇന്ന് ഞായറാഴ്ച ബാങ്കുകള്‍ തുറക്കും, സൗജന്യ എടിഎം സേവനവും സമരത്തില്‍ തുറക്കുന്ന ബാങ്കുകളും ഇതാ

Banking Updates India: സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ ബാങ്ക് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആര്‍ബിഐ നിര്‍ദേശ പ്രകാരം ഇന്ന് (സെപ്റ്റംബര്‍ 27, ഞായറാഴ്ച) രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കും. ബാങ്ക് സമരം ദൈനംദിന സാമ്പത്തിക ഇടപാടുകളെ നേരിട്ടു ബാധിക്കുമെന്നതിനാല്‍, സമരനാളുകളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാങ്കുകളെയും, ബാങ്കുകള്‍ നല്‍കുന്ന സൗജന്യ എടിഎം സേവനങ്ങളെയും കുറിച്ച് കൃത്യമായി മനസിലാക്കി കാര്യങ്ജള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.പണിമുടക്കില്‍ പങ്കെടുക്കാത്ത ബാങ്കുകള്‍സംസ്ഥാനത്തെ പ്രൈമറി, ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകള്‍ (കേരള ബാങ്ക് അടക്കം) ഈ സമരത്തിന്റെ ഭാഗം ആയിരിക്കില്ല. ഇവ സാധാരണ പോലെ പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം എച്ച്.ഡി.എഫ്.സി (HDFC), ഐ.സി.ഐ.സി.ഐ (ICICI), ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രധാന സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരും പൂര്‍ണ്ണമായി പണിമുടക്കുന്നില്ല. അതേസമയം ചില ബ്രാഞ്ചുകളുടെ സേവനങ്ങളെ സമരം ഭാഗികമായി ബാധിക്കാം. കൂടാതെ സ്മാള്‍ ഫിനാന്‍സ് ബാങ്കുകളുടെയും, പേയ്മെന്റ് ബാങ്കുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായിരിക്കും.ഇവര്‍ വിട്ടുനില്‍ക്കുന്നതിനുള്ള കാരണംസമരം പ്രഖ്യാപിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സില്‍ (UFBU) സഹകരണ ബാങ്കുകളോ, മിക്ക സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരോ അംഗങ്ങളല്ലെന്നതു തന്നെ പ്രധാന കാര്യം. സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നിയമങ്ങള്‍ക്കും, സര്‍വീസ് വ്യവസ്ഥകള്‍ക്കും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ബാങ്കുകളിലെ തൊഴില്‍ കരാറുകളും, സേവന നിബന്ധനകളും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമാണ്.ബാങ്ക് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ബാങ്കിംഗ് മേഖലയില്‍ ആഴ്ചയില്‍ 5 പ്രവൃത്തിദിനങ്ങള്‍ (5-day banking) നടപ്പിലാക്കുക എന്നതു തന്നെയാണ് പ്രധാന ആവശ്യം. ഇതിനു പുറമേ പഴയ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും, ഏകീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. ശമ്പള പരിഷ്‌കരണ കരാറിലെ പോരായ്മകളും വേതന കുടിശികകളും തീര്‍പ്പാക്കുക, ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പകരം സ്ഥിരം റിക്രൂട്ട്മെന്റ് നടത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തുന്നു.ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 5 ദിവസത്തെ തുടര്‍ച്ചയായ അടഞ്ഞുകിടക്കല്‍ ഒഴിവാക്കാന്‍ ഇന്ന് ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും (എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് തുടങ്ങിയവ) തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (RRB), കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഗ്രാമീണ ബാങ്കുകള്‍ ഇന്നു തുറക്കും. ആര്‍.ബി.ഐയുടെ പ്രധാന ഓഫീസ് ശാഖകള്‍, കറന്‍സി ചെസ്റ്റുകള്‍, എ.ടി.എമ്മുകള്‍ എന്നിവയും പ്രവര്‍ത്തിക്കും.എടിഎം ചാര്‍ജുകള്‍ ഒഴിവാക്കിയ ബാങ്കുകള്‍സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ സമരം കണക്കിലെടുത്ത് എടിഎം ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പല ബാങ്കുകളും ഈ നടപടി പിന്തുടരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് അയച്ചു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാലും സാധാരണ ഈടാക്കാറുള്ള അധിക എ.ടി.എം ഇടപാട് നിരക്കുകള്‍ ഈടാക്കില്ലെന്ന് സാരം. അരേസമയം നിങ്ങളുടെ ബാങ്ക് ഈ ഇളവ് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുക.മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നാളെ മുതല്‍ 3 ദിവസത്തേയ്ക്ക് പ്രമുഖ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍ ഇന്നത്തെ അവസരം ഉപയോഗിക്കുക. അടിയന്തര ബാങ്ക് ശാഖാ ഇടപാടുകള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുക. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളെ ബാധിക്കുകയില്ല. യു.പി.ഐ (Google Pay, PhonePe, Paytm), നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പുകള്‍, NEFT, RTGS, IMPS എന്നിവ ഉപയോഗിക്കാം. വായ്പാ തിരിച്ചടവുകള്‍, ബില്‍ പേയ്മെന്റുകള്‍ എന്നിവ നിശ്ചിത തീയതിയില്‍ ഓട്ടോമാറ്റിക്കായി നടക്കുന്നതിന് തടസമുണ്ടാകില്ല. സെപ്റ്റംബര്‍ 28- 30 തീയതികളില്‍ ചെക്ക് ക്ലിയറിംഗ് നടപടികള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ അവധി എ.ടി.എമ്മുകള്‍ അതിവേഗം കാലിയാക്കിയേക്കാം. അതിനാല്‍ അത്യാവശ്യങ്ങള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിച്ച് കൈയ്യില്‍ കരുതുക. സെപ്റ്റംബര്‍ 30 ബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക അക്കൗണ്ട് ക്ലോസിംഗ് ദിനം ആണ്. അതിനാല്‍ തന്നെ തുറക്കുന്ന ബാങ്കുകളില്‍ പോലും നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങള്‍ പരിമിതമായിരിക്കാം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വാര്‍ത്തകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News




