NEWS

കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരുക്ക്


കൊല്ലം∙ തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിൽ പൊട്ടിത്തെറി. ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർ സത്യപ്രകാശിന് (40) പരുക്കേറ്റു. ആന്ധ്രയിൽനിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു കപ്പൽ. ജനറേറ്റർ തകരാറിലായതിനെ തുടർന്നാണ് 23ന് കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്. വെൽഡിങ് ജോലി നടക്കുന്നതിനിടെയാണ് ഇന്ന് പൊട്ടിത്തെറിയുണ്ടായത്. കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി സത്യപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


Fashion ⏭️

Back to top button