NEWS

ദൈവമുണ്ട്!; സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം


ആലപ്പുഴ ∙ ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പങ്കാളികളാകാൻ സിപിഎം പ്രവർത്തകർക്കു നേതൃത്വത്തിന്റെ അനുമതി. പാർട്ടി അംഗങ്ങൾ ഇത്തരം സമിതികളിൽ ഭാരവാഹികളാകുന്നതിനുള്ള വിലക്കാണു നീക്കുന്നത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിലാണു നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. വർഗീയ സംഘടനകൾ പിടിമുറുക്കുന്നതു തടയണമെന്നു നിർദേശിക്കുകയും ചെയ്തു.നേതാക്കളുടെ ശൈലി ചർച്ചയിൽ വിമർശനം നേരിട്ടു. സമുദായ പ്രമാണിമാർക്കു പിന്നാലെ പാർട്ടി പോകരുതെന്നു ചിലർ ചർച്ചയിൽ പറഞ്ഞു. പിണറായിയും കേന്ദ്ര, സംസ്ഥാന നേതാക്കളും യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തു. ചർച്ച ഇന്നു തുടരും.സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വികസിപ്പിച്ചേക്കും. ചില ഏരിയാ സെക്രട്ടറിമാരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. മറ്റുള്ളവരെ ക്ഷണിതാക്കളാക്കും. ചേർത്തല, കായംകുളം, മാവേലിക്കര ഏരിയ സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയിൽ ഇല്ല. ഇവരെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. സെക്രട്ടേറിയറ്റിൽ ഒന്നോ രണ്ടോ പേരെ ഉൾപ്പെടുത്തിയേക്കും. ആരെയൊക്കെയെന്ന് ഇന്നു തീരുമാനിക്കും.


Fashion ⏭️

Back to top button