SPORTS

ഏഷ്യൻ ഗെയിംസിലും കരുത്തുകാട്ടി നേപ്പാൾ ക്രിക്കറ്റ് ടീം, അഫ്ഗാനിസ്ഥാനെ വീഴ്ത്തി; ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ ഇവർ


നഗോയ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന്റെ മത്സരക്രമമായി. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. 28നു രാവിലെ 10 മണിക്കാണ് മത്സരം. ഇന്ന് ജപ്പാനും നേപ്പാളും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് നേപ്പാൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഇതോടെ ആതിഥേയരായ ജപ്പാൻ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നേപ്പാൾ പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടറിൽ ശ്രീലങ്കയാണ് നേപ്പാളിന്റെ എതിരാളികൾ.ഇത്തവണ തിലക് വർമ വൈസ് ക്യാപ്റ്റനായ ടീമിൽ മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുമ്ര, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയവരുമുണ്ട്. സാഹിബ്സാദ ഫർഹാനാണ് പാക്കിസ്ഥാൻ ടീമിനെ നയിക്കുന്നത്. എന്നാൽ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരൊന്നും പാക്ക് ടീമിലില്ല.ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരക്രമം


Auto ⏭️

Back to top button