SPORTS

പ്രായം കാര്യമാക്കേണ്ട, കോലിയും രോഹിത് ശർമയും ഏകദിന ലോകകപ്പ് കളിക്കണം: ആവശ്യവുമായി പാക്ക് മുൻ താരം


ലഹോർ∙ 2027 ഏകദിന ലോകകപ്പിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ മുൻ താരം സഹീർ അബ്ബാസ്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച താരങ്ങൾ നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. അടുത്ത ലോകകപ്പ് നടക്കുമ്പോൾ രോഹിതിന് 40 വയസ്സും കോലിക്കു 39 വയസ്സുമാകും പ്രായം. ഇരുവരുടേയും അനുഭവ സമ്പത്ത് ലോകകപ്പിൽ ഇന്ത്യയ്ക്കു കരുത്താകുമെന്നും സഹീർ അബ്ബാസ് വ്യക്തമാക്കി.വിരമിക്കൽ ചർച്ചകൾക്കിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ സെഞ്ചറി നേടിയിരുന്നു. മൂന്നാം മത്സരത്തിൽ 110 പന്തുകൾ നേരിട്ട രോഹിത് 138 റൺസാണ് സ്കോർ ചെയ്തത്. ലോർഡ്സ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഏകദിന സെഞ്ചറിയാണിത്. ഇംഗ്ലണ്ടിൽ‌ ഏകദിന ഫോർമാറ്റിൽ രോഹിത് ശർമയുടെ കരിയറിലെ എട്ടാം സെഞ്ചറിയാണ് ലോർഡ്സിൽ പിറന്നത്. വിരാട് കോലി ഇംഗ്ലണ്ടിനെതിരെ രണ്ട് അർധ സെഞ്ചറികൾ നേടിയിരുന്നു. കാർഡിഫിൽ നടന്ന രണ്ടാം മത്സരത്തിൽ 65 റൺസും ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ 74 റൺസുമാണ് കോലി സ്കോർ ചെയ്തത്.


Auto ⏭️

Back to top button