BUSINESS

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’, 300 കോടി നിക്ഷേപം, ലക്ഷ്യം പ്രാദേശിക വിപണി


കല്യാൺ ജ്വല്ലേഴ്സിൽ നിന്നൊരു പുത്തൻ ബ്രാൻഡ് വരുന്നു – ‘അക്ഷയ തങ്ക മാളിഗൈ’ അഥവാ എടിഎം. തമിഴ്നാട്ടിലാണ് കല്യാൺ ജ്വല്ലേഴ്സ് ‘എടിഎമ്മിന്’ തുടക്കമിടുന്നത്. തമിഴ്നാട്ടിൽ വളരെ ശക്തമായ പ്രാദേശിക സ്വർണ വിപണിയിലേക്ക് ഉപഭോക്തൃ അഭിരുചിക്കിണങ്ങിയ ആകർഷക രൂപകൽപനയിലുള്ള ആഭരണങ്ങളുമായി പ്രവേശിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗ സംസ്ഥാനമാണ് തമിഴ്നാട്.കല്യാൺ ജ്വല്ലേഴ്സിൽ‌ നിന്നുള്ള മൂന്നാമത്തെ ബ്രാൻഡ് ആണ് ‘അക്ഷയ തങ്ക മാളിഗൈ’ (എടിഎം). കല്യാൺ ജ്വല്ലേഴ്സ്, ഡിജിറ്റൽ ബ്രാൻഡായ കാൻഡിയർ‌ എന്നിവയാണ് നിലവിലുള്ളവ. ‘കെജെജി ബ്രാൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സമ്പൂർണ ഉടമസ്ഥതയിലുള്ള ബ്രാൻഡ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കിയിരുന്നു.ആദ്യ ‘എടിഎം’ ഷോറൂം ചെന്നൈ ടി.നഗറിലെ പനഗൽ പാർക്കിൽ ആരംഭിക്കും. 25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോറൂം. അടുത്ത 6 മാസത്തിനകം സംസ്ഥാനത്ത് 4 ഷോറൂമുകൾ കൂടി തുറക്കും. നടപ്പുവർഷം 330 കോടി രൂപയാണ് എടിഎമ്മിനായി കല്യാൺ നിക്ഷേപിക്കുക. തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയാൻ ആണ് ബ്രാൻഡ് അംബാസഡർ.


Travel ⏭️

Back to top button